ഭൂമിക്കടയില്‍ 20 മുതല്‍ 200 മീറ്റര്‍ വരെ അടിയിൽ സ്വര്‍ണ നിക്ഷേപം; സമ്പത്തിന്റെ പുതിയ വഴികൾ തേടി സൗദി അറേബ്യ...

സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം എപ്പോഴും ക്രൂഡ് ഓയിലായിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യം എണ്ണയ്ക്ക് പുറത്തുള്ള സമ്പത്തിന്റെ പുതിയ വഴികൾ തേടുകയാണ്. ഈ രാജ്യത്തിന്റെ പ്രധാന വരുമാനം മാര്‍ഗം എണ്ണ തന്നെ. മറ്റു വരുമാന മാര്‍ഗങ്ങള്‍ സൗദി അറേബ്യ തേടുന്നുണ്ടെങ്കിലും എണ്ണ ഇല്ലെങ്കില്‍ സൗദിക്ക് മുന്നോട്ട് പോകല്‍ സാധ്യമല്ല. അതിനിടെയാണ് സ്വര്‍ണവും ചെമ്പും ഭൂമിക്കടിയില്‍ കണ്ടെത്തിയിരിക്കുന്നത്. മദീനയോട് ചേര്‍ന്ന വാദി അല്‍ ജാ, ജബല്‍ ശൈബാന്‍ എന്നിവിടങ്ങളിലാണ് സ്വര്‍ണവും ചെമ്പും ഭൂമിക്കടയിലുണ്ട് എന്ന് വ്യക്തമായിരിക്കുന്നത്. സൗദി അറേബ്യയുടെ ഖനന കമ്പനിയായ മഅദിന്‍ ആണ് ഇക്കാര്യം പരസ്യമാക്കിയത്.
ഭൂമിക്കടയില്‍ 20 മുതല്‍ 200 മീറ്റര്‍ വരെ അടിയിലായിട്ടാണ് സ്വര്‍ണ നിക്ഷേപം. ഖനനം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞു. 1940കള്‍ മുതല്‍ ഖനനം നടക്കുന്ന മേഖലയാണ് ജബല്‍ ശൈബാന്‍. ഇവിടെ ചെമ്പ് ശേഖരം നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. വാദി അല്‍ ജായിലാണ് സ്വര്‍ണ ശേഖരം കൂടുതല്‍ പ്രതീക്ഷിക്കുന്നത്. ഈ മേഖലയില്‍ നേരത്തെ ഖനനം നടന്നിട്ടില്ല. മന്‍സൂറ മസ്‌റ ഖനിയിലും മേന്മയുടെ സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട് എന്ന് ഖനന കമ്പനി പറയുന്നു.
കറുത്ത സ്വര്‍ണം ആശ്രയിച്ചാണ് സൗദി അറേബ്യയിലെ നിലനില്‍പ്പ്. ക്രൂഡ് ഓയിലിനെ ആണ് കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രണ്ടാമത്തെ രാജ്യവും സൗദി അറേബ്യയാണ്. ഇന്ത്യയും ചൈനയുമായും സൗദി എണ്ണയുടെ പ്രധാന ഉപഭോക്താക്കള്‍.
സ്വര്‍ണവും ചെമ്പും ഭൂമിക്കടയില്‍ കണ്ടെത്തി എന്ന് പറയുമ്പോള്‍ സൗദി അറേബ്യക്ക് ഇത് യഥേഷ്ടം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നിലവില്‍ അര്‍ഥമില്ല. ഭൂമിക്കടയില്‍ ഇവ ഉണ്ട് എന്ന് ബോധ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. എത്ര അളവില്‍ ഉണ്ട് എന്ന് കണ്ടെത്താന്‍ പരിശോധനകള്‍ ആവശ്യമാണ്. മാത്രമല്ല, എല്ലാ പാരിസ്ഥിതിക പഠനങ്ങള്‍ക്കും ശേഷമാകും ഖനനം.
https://www.facebook.com/Malayalivartha























