ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് തെന്നി വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. സേന്ദര്‍ശക വീസയിലെത്തിയ കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് മിഷാല്‍ (19) ആണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ കയറി ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
താമസ കെട്ടിടത്തിന് മുകളില്‍ കയറി ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ മിഷാലിനെ ഉടന്‍ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിപ്പറമ്പ് വിരുപ്പില്‍ മുനീറിന്റെയും പുത്തൂര്‍മഠം കൊശാനി വീട്ടില്‍ ആയിഷയുടേയും മകനാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























