വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്... പാളത്തിനരികിൽ പതുങ്ങിയിരുന്ന അക്രമികളുടെ ചിത്രം പുറത്ത്.. ഓടുന്ന ട്രെയിനിൽ നിന്ന് പൊടുന്നനെ ഫോട്ടോ എടുക്കുകയായിരുന്നു..

വന്ദേഭാരത് കേരളത്തിൽ വന്ന കാലം മുതൽ കേൾക്കുന്നതാണ് വന്ദേഭാരത്തിന് നേരെയുള്ള ആക്രമണം. പലപ്പോഴായി വലിയ കേടുപാടുകൾ ആണ് ട്രെയിന് സംഭവിച്ചിട്ടുള്ളത് . ഇതിൽ പ്രതികളെ പിടികൂടുകയും ചെയ്യാറുണ്ട് . ഇപ്പോഴിതാ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിയുന്നതിനായി പാളത്തിനരികിൽ പതുങ്ങിയിരുന്ന അക്രമികളുടെ ചിത്രം പുറത്ത്.
ഗരീബ് രഥ് എക്സ്പ്രസിലെ മാനേജർ സുമയാണ് കല്ലുമായി പാളത്തിനരികിൽ പതുങ്ങിയിരുന്നവരുടെ ചിത്രം പകർത്തിയത്. ഓടുന്ന ട്രെയിനിൽ നിന്ന് പൊടുന്നനെ ഫോട്ടോ എടുക്കുകയായിരുന്നു.സുമ തിരുവനന്തപുരം -മുംബൈ ഗരീബ് രഥി മാനേജരാണ്. കല്ലായി സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ മറുവശത്തെ റെയിൽവേ ട്രാക്കിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് കടന്നുപോകുന്നുണ്ടായിരുന്നു.
ഈ സമയത്താണ് രണ്ട് യുവാക്കൾ കല്ലുമായി വന്ദേഭാരതിന് നേരെ എറിയുന്നത് പോലെ നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ ഫോണെടുത്ത് ഫോട്ടോയെടുത്തു.അക്രമികളുടെ ചിത്രം ആർപിഎഫ് കൺട്രോളിലേക്ക് അയയ്‌ക്കുകയും സ്റ്റേഷൻ മാസ്റ്ററെ വാക്കിടോക്കിയിൽ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലെറിഞ്ഞ അക്രമികളെ കണ്ടെത്തിയതായി ആർപിഎഫ് അറിയിച്ചു.
https://www.facebook.com/Malayalivartha























