ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം (62) നാട്ടിൽ അന്തരിച്ചു. മഞ്ചേരിക്കടുത്ത് വള്ളിക്കാപ്പറ്റ സ്വദേശിയായ അദ്ദേഹം നാല് പതിറ്റാണ്ടിലധികം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ട് വർഷം മുൻപാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വിശ്രമജീവിതം തുടങ്ങിയത്. ഭാര്യ: മുംതാസ്. മക്കൾ: സൽമാൻ (യു.കെ), നൈമ. മരുമക്കൾ: റഫീഖ്, ഷിജി. സഹോദരങ്ങൾ: ഇക്ബാൽ (ബഹ്‌റൈൻ), പർവീൺ (ബഹ്‌റൈൻ), ജമീല. പ്രമുഖ സാമൂഹ്യപ്രവർത്തകൻ നാസർ മഞ്ചേരിയുടെ ഭാര്യസഹോദരനാണ് പരേതനായ മുഹമ്മദ് സലീം.
"
https://www.facebook.com/Malayalivartha


























