ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്‍റെ ഭാര്യ ലൈല (50) ആണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചു. ഒന്നര മാസം മുൻപാണ് ലൈല ഉംറ നിർവഹിക്കുന്നതിനായി സൗദിയിൽ എത്തിയത്.
ഉംറക്ക് ശേഷം റിയാദിലുള്ള മക്കളുടെ കൂടെ താമസിച്ച് വരികയായിരുന്നു. ഭർത്താവ് ബഷീർ നാട്ടിലാണ്. മക്കൾ: നിസാർ (ബംഗളുരു), അൻസർ (റിയാദ്), അനീഷ (റിയാദ്). നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും.
" f
https://www.facebook.com/Malayalivartha


























