Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒരു പ്രവാസിയുടെ ദുരന്തം, ഖത്തര്‍ സ്‌പോണ്‍സര്‍ സൗദി പൗരനു 13000 റിയാലിന് വിറ്റ മലയാളി യുവാവ്‌ നാട്ടില്‍ തിരിച്ചെത്തി

04 DECEMBER 2013 12:39 AM IST
മലയാളി വാര്‍ത്ത.

ഖത്തറിലെ സ്പോണ്‍സര്‍ സൗദി സുഹൃത്തിന് വിറ്റ മലയാളി യുവാവ്‌ യാതനകള്‍ക്കൊടുവില്‍ നാട്ടിലെത്തി. കഴിഞ്ഞവര്‍ഷം ഖത്തറില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ മലപ്പുറം താനൂര്‍ സ്വദേശി കോയലിന്റെ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ യൂനുസാണ് (36) മാസങ്ങളോളം തീ തിന്ന്‌ മരുഭൂമിയില്‍ അടിമയെപ്പോലെ കഴിഞ്ഞത്‌.
എട്ടുമാസം ഖത്തറില്‍ ജോലി ചെയ്ത യൂനുസ് സ്പോണ്‍സറുമായി തെറ്റിയതാണ് ദുരിതങ്ങള്‍ക്ക് കാരണമായത്. പക മൂത്ത സ്പോണ്‍സര്‍ സൗദിയിലുള്ള സുഹൃത്തിന് 13000 റിയാലിന് വില്‍ക്കുകയായിരുന്നു.
എവിടേക്കാണെന്ന് പറയാതെ വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് സൗദി-ഖത്തര്‍ അതിര്‍ത്തി കടത്തിയ പുതിയ അറബിയുടെ മരുഭൂമിയിലുള്ള കൃഷിത്തോട്ടത്തിലേക്കാണ് കൊണ്ടുപോയത്. ഒട്ടകം, ആട് എന്നിവയെ പരിപാലിക്കലായിരുന്നു ജോലി. ഭക്ഷണവും കുടിവെള്ളവുമില്ലാതെ വിശ്രമമില്ലാത്ത കഠിനജോലി ചെയ്തു തളര്‍ന്നു. ഇങ്ങനെ 11 ദിവസമാണ് കഴിഞ്ഞത്.
ഇതിനിടെ കൃഷിത്തോട്ടത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന സുഡാനി രക്ഷപ്പെടാനുള്ള വഴി കാട്ടിക്കൊടുത്തു. ദിവസങ്ങളോളം മരുഭൂമിയിലൂടെ നടന്നു.

വഴിയില്‍ കണ്ടുമുട്ടിയ സ്വദേശി പൗരന്‍ ദയനീയാവസ്ഥ കണ്ടറിഞ്ഞ് വാഹനത്തില്‍ കയറ്റി അല്‍അഹ്സക്ക് സമീപം ചെറുപട്ടണത്തിലെത്തിച്ചു. റിയാദിലെത്തിയാല്‍ തന്റെ നാട്ടുകാരുണ്ടെന്നും അവര്‍ സഹായിക്കുമെന്നും പറഞ്ഞപ്പോള്‍ റിയാദിലേക്കുള്ള യമനി പൗരന്റെ ട്രെയിലറില്‍ കയറ്റിവിട്ടു.
ഡ്രൈവറുടെ സീറ്റിനടിയിലുള്ള പെട്ടിയില്‍ കയറിക്കിടന്നാണ് ചെക്ക്പോസ്റ്റുകളിലെ പരിശോധകരുടെ കണ്ണുവെട്ടിച്ചത്. ബത്ഹയിലെത്തി ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരോട്‌ തന്റെ ദുരിതങ്ങള്‍ പറഞ്ഞു.

അനധികൃത താമസക്കാര്‍ക്കുള്ള ഇളവുകാലമായതിനാല്‍ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഔട്ട്‌പാസ്‌ കിട്ടി. എന്നാല്‍ ഖത്തറിലെ വിസയിലെത്തുകയും അവിടെ നിയമാനുസൃതം തിരിച്ചറിയല്‍ കാര്‍ഡും വര്‍ക്ക് പെര്‍മിറ്റും ഡ്രൈവിങ് ലൈസന്‍സും നേടുകയും ചെയ്ത യൂനുസിന് സൗദിയില്‍നിന്ന് രക്ഷപ്പെടല്‍ അത്രയെളുപ്പമായിരുന്നില്ല.

ഇതിനിടയില്‍ ഇളവുകാലം അവസാനിച്ചു. ഗത്യന്തരമില്ലാതെ റിയാദിലെ ഖത്തര്‍ എംബസി മുഖാന്തിരം ഖത്തറിലെ സ്പോണ്‍സറെ ബന്ധപ്പെട്ട് പ്രശ്നപരിഹാരം തേടി.
ഒരു പരിഹാരവും കാണാതെ അയാള്‍ യൂനുസിനെ സൗദി സുരക്ഷാവിഭാഗം പിടികൂടിയ അനധികൃതരായ ഇത്യോപ്യക്കാരെ താമസിപ്പിച്ച താല്‍ക്കാലിക ക്യാമ്പിലുപേക്ഷിച്ച് സ്ഥലംവിട്ടു.

കൈയിലുള്ള ഇന്ത്യന്‍ എംബസിയുടെ ഔട്ട്‌പാസ്‌ കാണിച്ചും ദയനീയാവസ്ഥ പറഞ്ഞും യൂനുസ് 12മണിക്കൂറിനുശേഷം അവിടെനിന്ന് രക്ഷപ്പെട്ടു. യൂനുസിന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ മുന്‍കൈയെടുത്ത് എക്സിറ്റ് അനുവദിക്കുകയുമായിരുന്നു.

അങ്ങനെ നീണ്ട ദുരിതത്തില്‍നിന്ന് രക്ഷപ്പെട്ട് ഐ.സി.എഫ് നല്‍കിയ സൗജന്യ വിമാന ടിക്കറ്റില്‍ ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (12 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (18 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (42 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (47 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (58 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends