Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മൂന്നര വര്‍ഷം മുമ്പ് കാണാതായ മലയാളിയെ കണ്ടെത്തി

09 DECEMBER 2013 05:41 AM IST
മലയാളി വാര്‍ത്ത.

കുവൈത്തില്‍ ജോലി ചെയ്യവെ മൂന്നര വര്‍ഷം മുമ്പ് കാണാതായ മലയാളിയെ കണ്ടെത്തി. പെരിങ്ങത്തൂര്‍ തിയണ്ടങ്കടത്തില്‍ മൂസയെ (50) ആണ് മലയാളികളുടെ സഹായത്തോടെ കണ്ടത്തിയത്.

ഹവല്ലിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരവെ പൊടുന്നനെ ഒരുദിവസം മൂസയെ കാണാതാവുകയായിരുന്നു. ഈ വാര്‍ത്ത വായിച്ച ഹവല്ലി ശാറെ ഉസ്മാനില്‍ ഉസ്മാന്‍ മസ്ജിദിനടുത്ത ഖൈറുല്‍ വഫീര്‍ ബഖാല നടത്തുന്ന കൊയിലാണ്ടി സ്വദേശി യൂസുഫും കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്ലയുമാണ് മൂസയെ കണ്ടത്തൊന്‍ സഹായിച്ചത്. സമീപത്തുള്ള തമിഴ് വംശജര്‍ നടത്തുന്ന ഹോട്ടല്‍ അക്ബറില്‍ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു മൂസ. പത്രത്തില്‍ വന്ന ഫോട്ടോയില്‍നിന്ന് വ്യത്യസ്തനായി മീശ വടിച്ച് തൊപ്പിവെച്ച നിലയിലായുന്നു മൂസയെങ്കിലും ഇവര്‍ക്ക് തിരിച്ചറിയാനായി.

ഒന്നര വര്‍ഷം മുമ്പ് ഈ ഹോട്ടലില്‍ ജോലിക്കത്തിയ ഇയാള്‍ നാടിനെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല. വാര്‍ത്ത വായിച്ചപ്പോള്‍ തങ്ങളുടെ കടയില്‍ വരുന്ന മൂസ കാണാതായ മൂസ തന്നെയാണെന്ന് ഏറക്കുറെ ഉറപ്പിച്ച അബ്ദുല്ലയും യൂസുഫും വാര്‍ത്തയില്‍ കൊടുത്തിരുന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു.

തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് അബൂഹലീഫയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന സുഹൃത്ത് മൂസയും കൂട്ടുകാരും എത്തിയാണ് മൂസയെ തിരിച്ചറിഞ്ഞത്.

ആദ്യം അടുക്കാന്‍ കൂട്ടാക്കാതിരുന്ന മൂസ ഒടുവില്‍ വഴങ്ങി. നാല് വര്‍ഷം മുമ്പ് കുവൈത്തിലത്തെിയ മൂസ ആദ്യ ആറു മാസം വീട്ടുകാരുമായി ബന്ധപ്പെടുകയും പണമയക്കുകയുമൊക്കെ ചെയ്തിരുന്നു.
പിന്നീട് പല കാര്യങ്ങള്‍ക്ക് പണം മുടക്കിയതോടെ സാമ്പത്തിക പ്രയാസപ്പെട്ടതോടെ വീട്ടുകാരും നാടുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് മൂസ പറയുന്നത്. ബന്ധുക്കളൊന്നും തനിക്കൊപ്പം നില്‍ക്കുന്നില്ല എന്നുകൂടി തോന്നിയതുകൊണ്ടാണ് ആരെയും ബന്ധപ്പെടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മൂന്നര വര്‍ഷമായി നാട്ടിലത്തുകയോ വീട്ടുകാരെ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ലാത്ത മൂസയെ കൊണ്ട് സുഹൃത്ത് മൂസ നാട്ടിലേക്ക് വിളിപ്പിക്കുകയും ഭാര്യയും മക്കളുമായി സംസാരിപ്പിക്കുകയും ചെയ്തു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ കുടുംബനാഥനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഭാര്യയും രണ്ട് പെണ്‍മക്കളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (6 minutes ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (12 minutes ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (24 minutes ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (55 minutes ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (1 hour ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (1 hour ago)

അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം....  (2 hours ago)

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം  (2 hours ago)

ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി...  (2 hours ago)

‌‌ രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവ്.... ക്രൂഡോയിൽ വിലയിൽ കുതിപ്പ്  (3 hours ago)

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്  (3 hours ago)

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു.... നാല് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.... നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

വണ്ടാനത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends