സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു

സൗദി അറേബ്യയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജിദ്ദ-യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയാണ് സഫീറ.
https://www.facebook.com/Malayalivartha