സൗദിയില്‍ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് തടഞ്ഞു വെയ്ക്കാനാവില്ലെന്ന് തൊഴില്‍ മന്ത്രാലയം

തൊഴിലാളികളുടെ സമ്മതമില്ലാതെ തൊഴിലുടമ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്നത് സൗദി നിയമവിരുദ്ധമാക്കി. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് സൂക്ഷിക്കണമെങ്കില്‍ അറബിയിലും തൊഴിലാളിയുടെ പ്രാദേശിക ഭാഷയിലും കരാര്‍ എഴുതി ഒപ്പിടണമെന്നാണ് വ്യവസ്ഥ. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബ ഖൈല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മലയാളികളടങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ. കരാര്‍ തെറ്റിച്ചാല്‍ തൊഴിലുടമയ്ക്ക് 2,000 റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴയും കൂടും.
നിയമ ലംഘനങ്ങള്‍ കണ്ടാല്‍ 19911കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ അറിയിച്ചാല്‍ ഉടനെ നടപടിയുണ്ടാകും. പ്രവാസി തൊഴിലാളികളെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച് അടിമപ്പണിയെടുപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha