സൗദിയില്‍ മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍

സൗദിയിലെ ദമാം ടയോട്ടയില്‍ പ്രവര്‍ത്തിക്കുന്ന താജ് ഹോട്ടലിലെ ജീവനക്കരനായ പട്ടാമ്പി പളളിപ്പുറം ഇയ്യാമടക്കല്‍ സൈനുദീന്‍ (33 ) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ജോലിക്ക് പോകാന്‍ സമയമായിട്ടും ഉണരാതിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ തട്ടി വിളിച്ചപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത് .സഹോദരങ്ങളായാ ദമാം ജലവിയയില്‍ പ്ലംബിങ് കട നടത്തുന്ന ഇബ്രാഹിം .സലീം എന്നിവര്‍ ദമാമില്‍ ഉണ്ട്.
പരേതയായ ഖദീജയാണ് ഉമ്മ. പിതാവ് ഇബ്രാഹിം കുട്ടി ,ഭാര്യ നൂര്‍ജഹാന്‍ മകള്‍ രിഫാ (5). മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ സഹായങ്ങള്‍ ഷാജി വയനാട് ,സലാം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.
https://www.facebook.com/Malayalivartha