അബുദാബിയില്‍ പന്ത്രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കമായി

പന്ത്രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. പത്തു ദിവസം നീളുന്ന ഫെസ്റ്റിവലില്‍ ഏഴുപതിനായിരത്തോളം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനവും വില്‍പനയുമാണ് അബുദാബിയിലെ ലിവ മരുഭൂമിയില്‍ നടക്കുന്ന ലിവ ഡേറ്റ് ഫെസ്റ്റിവല്‍. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പല തരത്തിലുള്ള ഈന്തപ്പഴങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഈന്തപ്പഴ കര്‍ഷകര്‍ക്കായി അറുപത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ലിവ ഡേറ്റ് ഫെസ്റ്റിവലില്‍ നല്‍കുന്നത്.
ഏറ്റവും വലിയ ഈന്തപ്പഴ കുല, ഏറ്റവും രുചിയേറിയ ഈന്തപ്പഴം എന്നിവയ്‌ക്കൊക്കെയായി വാശിയേറിയ മല്‍സരങ്ങളാണ് ലിവയില്‍ നടക്കുന്നത്. ഈന്തപ്പഴത്തിന്റെ രൂപഭംഗിക്കുമുണ്ട് സമ്മാനം. ഈന്തപ്പഴക്കുട്ടകള്‍ ്മനോഹരമായി ഒരുക്കുന്നവര്‍ക്കും കിട്ടും ലക്ഷക്കണക്കിന് ദിര്‍ഹത്തിന്് സമ്മാനം. ഡേറ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ഈന്തപ്പഴ ചന്തയില്‍ ലോകോത്തര ഈത്തപ്പഴങ്ങളാണ് വില്പനയ്ക്ക് വരിക.. ഒന്നിനും നിശ്ചിത വിലയില്ല. വാശിയേറിയ ലേലത്തിലൂടെ ഇഷ്‌പ്പെട്ട ഈന്തപ്പഴം സ്വന്തമാക്കാം. ഈന്തപ്പഴത്തിന്റെ രുചിയും ഗുണവും കൂടുംതോറും ലേലത്തുകയും കൂടും. ഇമാറത്തി പാരമ്പര്യം അനുസരിച്ചുള്ള സൂക്കുകളും മറ്റും ഫെസ്റ്റിവല്‍ വേദിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇമാറത്തികളുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന മല്‍സരങ്ങളും കാലാപ്രകടനങ്ങളും ഒരുക്കിയിരിക്കുന്നു. ഈന്തപ്പഴ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ ഭരണകൂടം ഡേറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha