മ്യൂണിക്ക് വെടിവയ്പ്പ് ..ഇന്ത്യക്കാര്‍ സുരക്ഷിതര്‍

ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്‌റ്റേഡിയത്തിനു സമീപം ഒളിംപ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്. എന്നാല്‍ 15 പേര് മരിച്ചു എന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തത്.ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. റോഡിലൂടെ വെടിയുതിര്‍ത്തു നീങ്ങിയ അക്രമി വ്യാപാരസമുച്ചയത്തി വെടിവയ്പ്പ് തുടരുകയായിരുന്നു.സംഭവത്തെ തുടര്‍ന്നു മ്യുനിക്കില്‍ അതീവ സുരക്ഷാ ഉറപ്പുവരുത്തി .ജര്‍മനിയിലെ മൂന്നാമത്തെ വലിയ നഗരമാണ് മ്യുണിക്ക് .
വ്യാപാര സമുച്ചയത്തിനു ഒരു കിലോമീറ്റര്‍ അകലെയായി അക്രമിയുടേതെന്നു കരുതുന്ന 18 കാരന്റെ മൃതദേഹം കണ്ടെത്തി.വെടിവയ്പ്പില്‍ ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha