Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ഇന്ത്യന്‍ പണി... അമേരിക്കന്‍ നയതന്ത്രജ്ഞരുടെ രേഖകളും ജീവനക്കാരുടേയും വീട്ടുവേലക്കാരുടേയും ശമ്പളവും അറിയണം, സാവകാശം തേടി അമേരിക്ക

23 DECEMBER 2013 09:55 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ അറസ്റ്റ്‌ ചെയ്‌ത സംഭവത്തില്‍ അതേ നാണയത്തില്‍ ഇന്ത്യ പ്രതികരിക്കുന്നു. വിസ എടുക്കുന്ന സമയത്ത്‌ പറഞ്ഞിരുന്ന ശമ്പളത്തേക്കാളും കുറഞ്ഞ ശമ്പളം നല്‍കി എന്ന വീട്ടു വേലക്കാരിയുടെ പരാതിയെ തുടര്‍ന്നാണ്‌ ദേവയാനിയെ അമേരിക്കന്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ദേവയാനി ചെയ്‌ത തെറ്റിനേയോ അറസ്റ്റിനേയോ ഒന്നുമല്ല ഇന്ത്യ ചോദ്യം ചെയ്യുന്നത്‌.

ഇന്ത്യ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥയെ സാധാരണക്കാരെപ്പോലെ അറസ്‌റ്റ്‌ ചെയ്‌തു. മാത്രമല്ല അവരെ നഗ്നയാക്കി പരിശോധിച്ചു. അതോടൊപ്പം ദേവയാനിയെ മയക്കുമരുന്നു കേസിലെ പ്രതികളോടൊപ്പം സെല്ലില്‍ അടയ്‌ക്കുകയും ചെയ്‌തു.
പാവപ്പെട്ട മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്നിട്ടു കൂടി ഇറ്റലിക്കാരായ നാവികരോടു പോലും ഇന്ത്യ കാണിച്ച ബഹുമാനം ഓര്‍ക്കുക.


സാധാരണ വിസ നിയമങ്ങളില്‍ പറയുന്ന ശമ്പളം ബഹുഭൂരിപക്ഷത്തിനും നല്‍കാറില്ലെന്ന്‌ എല്ലാ പ്രവാസികള്‍ക്കും അറിയാം. വിസാ ചട്ടങ്ങളില്‍ പറയുന്നതിനേക്കാളും എത്രയോ താഴെയായിരിക്കും അവരുടെ കൂടെ പണിയെടുക്കുന്നവര്‍ക്ക്‌ നല്‍കുക. പലപ്പോഴും വാക്കാലുള്ള ധാരണയില്‍ ഈ ശമ്പളം ഉറപ്പിച്ചിട്ടായിരിക്കും അവര്‍ക്ക്‌ വിസ നല്‍കുന്നതു പോലും. അതാണ്‌ ദേവയാനിയ്‌ക്കും സംഭവിച്ചത്‌. ജോലിക്കാര്‍ പരാതിപ്പെടുമ്പോഴാണ്‌ പലപ്പോഴും വിസ എടുത്തു നല്‍കുന്ന സ്‌പോണ്‍സര്‍ കുടുങ്ങുന്നത്‌.

ഇക്കാര്യം നന്നായി അറിയുന്ന കേന്ദ്രസര്‍ക്കാര്‍ ഇതേ അടവുതന്നെയാണ്‌ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെയും പ്രയോഗിച്ചത്‌. എംബസിയിലേയും കോണ്‍സലേറ്റുകളിലേയും ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ രേഖകളും ജീവനക്കാരുടേയും വീട്ടുവേലക്കാരുടേയും വിശദാംശങ്ങളും വേതനത്തിന്റെ വിവരങ്ങളുമാണ്‌ ഇന്ത്യ ഉടനടി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്‌.
ഇതോടെ വെട്ടിലായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവ സംഘടിപ്പിക്കാന്‍ പരക്കം പായുകയാണ്‌. രേഖകള്‍ ഹാജരാക്കാനുള്ള സമയം നീട്ടിനല്‍കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ അമേരിക്ക ഇപ്പോള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്‌.


അതേസമയം ദേവയാനി ഖൊബ്രഗഡയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ സ്ഥിരം മിഷനില്‍ അക്രഡിറ്റേഷന്‍ നല്‍കി. ഇന്ത്യയുടെ ആവശ്യങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചാണ് ദേവയാനിക്ക് യുഎന്‍ അക്രഡിറ്റേഷന്‍ അനുവദിച്ചത്. ഇതോടെ പൂര്‍ണ നയതന്ത്രപരിരക്ഷ ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പായി.

നയതന്ത്രജ്ഞയുടെ അറസ്റ്റ് ഇന്ത്യ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട കത്ത്  ഇന്ത്യന്‍ സ്ഥാനപതി അശോക് മുഖര്‍ജിയാണ് കൈമാറിയത്.

എന്നാല്‍ യുഎന്‍ മിഷനിലേക്ക് മാറ്റുന്നതിന് മുന്‍പ് രജിസ്ടര്‍ ചെയ്ത കേസായതിനാല്‍ മുന്‍കാല പ്രാബല്യം ലഭിക്കില്ല. എങ്കിലും ദേവയാനി കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ദേവയാനിക്ക് ഇന്ത്യയിലേക്ക് വരുന്നതിനും തടസ്സമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (8 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (44 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends