Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാണുന്നില്ലെ പ്രവാസികളുടെ ഈ കണ്ണീര്‍... തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യക്കാരില്‍ മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കാമെന്ന് സൗദി

02 AUGUST 2016 10:43 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ മലയാളികള്‍ അനുഭവിക്കുന്ന നരകയാതയ്ക്ക് അല്‍പം ആശ്വാസം. തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യക്കാരില്‍ മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കാമെന്നും ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും സൗദി അറേബ്യ സര്‍ക്കാരാണ് ഉറപ്പ് നല്‍കിയത്. തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ എക്‌സിറ്റ് വിസ നല്‍കുന്ന രീതി സൗദിയില്‍ ഇല്ല. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവു നല്‍കാമെന്ന് സൗദി ഭരണകൂടം വാഗ്ദാനം ചെയ്തതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ സൂചിപ്പിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി.

ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ക്യാംപുകളില്‍ എഴുനൂറോളം മലയാളികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തി. ക്യാംപുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ എംബസിയും മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക വകുപ്പിനു നിര്‍ദേശം നല്‍കി. ക്യാംപുകളിലെ തൊഴിലാളികളുമായും ഇവരെ സന്ദര്‍ശിച്ച മലയാളി സംഘടനാ പ്രതിനിധികളുമായും നോര്‍ക്ക സെക്രട്ടറി ഉഷ ടൈറ്റസിന്റെ നേതൃത്വത്തില്‍ ഫോണില്‍ ബന്ധപ്പെട്ടു. മടങ്ങാന്‍ താല്‍പര്യമുള്ള മലയാളികളുടെ പട്ടിക രണ്ടു ദിവസത്തിനകം ഇമെയിലില്‍ ലഭ്യമാക്കും.

ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും ആരംഭിച്ചു. ഇഖാമ (താമസാനുമതി), പാസ്‌പോര്‍ട്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ശമ്പള കുടിശികയുടെ വിശദാംശങ്ങള്‍ എന്നിവയാണു ശേഖരിക്കുന്നത്. ഒട്ടേറെപ്പേരുടെ ഇഖാമ കാലാവധി അവസാനിച്ചു കഴിഞ്ഞു. പലരുടെയും പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമാണ്. പാസ്‌പോര്‍ട്ട് കൈവശമുള്ളവരെയാകും ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക.

അതേസമയം സൗദിയിലെ തൊഴിലുടമകളില്‍നിന്ന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലോ, ഇന്ത്യയിലെ പുനരധിവാസ വിഷയങ്ങളിലോ തീരുമാനമൊന്നുമായിട്ടില്ല. ഗള്‍ഫിലെ മാന്ദ്യം 10,000ഓളം പേരെ ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. റിയാദില്‍ 3,172 പേര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. സൗദി ഓജര്‍ കമ്പനിയിലെ 2,450 തൊഴിലാളികള്‍ ജിദ്ദയിലും മക്കയിലും മറ്റുമായി അഞ്ചു ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ജൂലൈ 25 മുതല്‍ ഭക്ഷണം തന്നെ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് അവിടത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടുത്ത 10 ദിവസത്തേക്ക് കഴിയാനുള്ള ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (11 minutes ago)

വിറളി പൂണ്ട് യൂ എസ്  (19 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (27 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (37 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends