സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരിയെ (53) താമസസ്ഥലത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരിയെ (53) താമസസ്ഥലത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ പതിനഞ്ചു വർഷമായി ഹഫർ അൽ ബാത്തിനിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികൃതരെത്തി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിഹസീനയാണ് ഭാര്യ. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവരാണ് മക്കൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha
























