Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസ ജീവിതത്തിന് ഗുഡ്‌ബൈ ; ജീവിതത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

02 AUGUST 2016 03:34 PM IST
മലയാളി വാര്‍ത്ത

മാറിയ ലോക സാഹചര്യത്തില്‍ ആളുകളുടെ മാനസിക ഊര്‍ജ്ജം ചോര്‍ന്നുപോകുന്നോ. തന്റെ മക്കളെപ്പോളും വിസ്മരിക്കാന്‍ മാത്രം. പ്രവാസ ലോകത്ത് ചൂടും കഷ്ടതയും അനുഭവിച്ചാണ് പലരും പ്രവര്‍ത്തിക്കുന്നത്. നാട്ടിലുള്ള കുടുംബം നല്ല നിലയില്‍ കഴിയാന്‍ വേണ്ടി കഷ്ടതകള്‍ അനുഭവിച്ച് പലരും ജീവിക്കുന്നു. കല്യാണം കഴിഞ്ഞ് പ്രവാസ ജീവിതം അനുഭവിക്കുന്ന സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ. എന്നാല്‍, പലര്‍ക്കും അത് താങ്ങാനാവാത്തതിലും കഠിനമാണ്. സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തിരിക്കുകയാണ്.
ബ്രിട്ടനിലാണ് മലയാളി വീട്ടമ്മയാണ് മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തത്. ആല്‍ഡര്‍ഷോട്ട് എന്ന സ്ഥലത്തു താമസിക്കുന്ന ലിന്‍സി ജോബിയാണ് ജീവിതം അവസാനിപ്പിച്ചത്. ഏതാനും നാളുകളായി മാനസിക സമ്മര്‍ദ്ദം അലട്ടിയ ജീവിതമായിരുന്നു ലിന്‍സിയുടെതെന്നു സുഹൃത്തുക്കളും മറ്റും സൂചന നല്‍കുന്നു. അതിനാല്‍ തന്നെ ഭര്‍ത്താവ് ജോബിയും കുട്ടികളും ഒക്കെ സദാസമയം ലിന്‍സിയെ സന്തോഷവതിയാക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയും സ്‌കൂള്‍ അവധി പ്രമാണിച്ചു കുടുംബം ഒന്നടങ്കം വിനോദ യാത്രയും നടത്തിയിരുന്നു.
ഭര്‍ത്താവ് ജോലിക്കു പോയ സമയത്താണ് ലിന്‍സി മരണത്തെ പുല്‍കിയത്. കുട്ടികളില്‍ മൂത്തയാള്‍ സ്‌കൂള്‍ അവധിക്കാലം പ്രമാണിച്ചു ബര്‍മിങ്ഹാമില്‍ ഉള്ള ബന്ധുവിന്റെ വീട്ടില്‍ ആയതിനാല്‍ ഇളയ പെണ്‍കുഞ്ഞു മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കുട്ടി അറിയാതിരിക്കാന്‍ വീടിനു പുറത്തുള്ള ഗാരേജിലാണ് ഇവര്‍ മരണത്തെ കൂട്ട് തേടിയെത്തിയത്. ഒരു കാരണവശാലും മരണ ശ്രമം പരാജയപ്പെടരുത് എന്ന ലക്ഷ്യത്തോടെ ബ്ലീച്ചിങ് ലോഷന്‍ അടക്കമുള്ള ക്ലീനിങ് ലായിനികള്‍ കുടിച്ച ശേഷം തീ കൊളുത്തി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുകയായിരുന്നു.
ഉച്ചക്ക് പന്ത്രണ്ടു മണിയോടെ നടന്ന സംഭവം, ഗാരേജില്‍ നിന്നും പുകയും മണവും ഉയരുന്നത് കണ്ടു തൊട്ടടുത്തുള്ള താമസക്കാര്‍ എത്തി ഭര്‍ത്താവിനെ വിവരം അറിയിക്കുക ആയിരുന്നു. ജോബിയുടെ കുടുംബവും ആയി ഏറെ അടുപ്പമുള്ളവരാണ് ചൈനക്കാരായ ഈ കുടുംബം. കല്ലമ്പാറ കുറുമള്ളൂര്‍ കുടുംബാംഗമാണ് ജോബി. 11 വയസുള്ള ലാന്‍സണും 8 വയസ്സുകാരി ലിയോണയുമാണ് മക്കള്‍. ആല്‍ഡര്‍ഷോട്ടിനു അടുത്ത് നോര്‍ത്ത് ക്യാമ്പിലെ ഫണ്‍ബറോവിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഉടന്‍ തന്നെ പൊലീസും പാരാമെഡിക് ജീവനക്കാരും എത്തിയെങ്കിലും ആശുപത്രിയിലേക്കു നീക്കും മുന്‍പ് തന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിനായി ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തിയ ശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്. ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടു മലയാളി കുടുംബത്തിന് മാത്രമാണ് സാക്ഷികള്‍ ആയി മൃതദേഹം കാണാന്‍ അവസരം ലഭിച്ചത്.
പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ ജീവിക്കാന്‍ മറക്കരുതേ ആരും. കുടുംബമല്ലേ എല്ലാം അതിനപ്പുറം എന്തെങ്കിലും ഉണ്ടോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (12 minutes ago)

വിറളി പൂണ്ട് യൂ എസ്  (20 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (28 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (38 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends