Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ബഹറൈനില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യാക്കാരിയായ അഞ്ചുവയസുകാരിയെ കണ്ടെത്തി; നടത്തിയത് പഴുതടച്ചുള്ള അന്വേഷണം

04 AUGUST 2016 02:47 PM IST
മലയാളി വാര്‍ത്ത

ബഹറൈനിലെ ഹൂറ ഏരിയില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയാണ് കാറിലിരിക്കുകയായിരുന്ന സാറ എന്ന അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയത്. കേസില്‍ ഏഷ്യക്കാരിയായ യുവതിയും സ്വദേശിയായ പുരുഷനും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂറയില്‍ സ്ത്രീയുടെ താമസസ്ഥലത്തു നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെടുത്തത്.
ഹൂറ ഏരിയയില്‍ കാര്‍ നിര്‍ത്തി വെള്ളം വാങ്ങിക്കുന്നതിനായി മാതാവ് പുറത്തിറങ്ങിയപ്പോള്‍ സംഘം കാറ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന കുഞ്ഞിനെയും ഒപ്പം കടത്തികൊണ്ടുപോയി. കുട്ടിയെ കണ്ടെത്തുന്നതിനായി 25 വാഹനങ്ങളിലായാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. കുട്ടിയുടെ കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പൊതുജനങ്ങളുടെ സഹായവും തേടിയിരുന്നു.
സംഭവം ഇങ്ങനെ...

മനാമയില്‍ നിന്നും ഇന്ത്യക്കാരിയായ അഞ്ചു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇന്നലെ രാത്രി വൈകിയും കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ല. തട്ടികൊണ്ടുപോയ കാര്‍ ഇന്നലെ കാലത്ത് ഹൂറ കെ.എഫ്.സിയുടെ പുറകിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സുസുകി ആള്‍ട്ടോ കാറിലെ (കാര്‍ നമ്പര്‍: 315820) ജി.പി.എസ് സംവിധാനം ഓഫ് തകര്‍ത്ത നിലയിലായിരുന്നു.

ലക്‌നൊ സ്വദേശിനിയായ അനീഷ ചാള്‍സിന്റെ മകള്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. അനീഷ 'മുഹമ്മദ് ജലാല്‍ കമ്പനി'യുടെ ഒരു ഡിവിഷനില്‍ ജീവനക്കാരിയാണ്. സാറ ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ പിതാവും അനീഷയും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വേര്‍പിരിഞ്ഞതാണ്. പിതാവ് ഇന്ത്യയിലാണുള്ളത്.
സാറയെ കണ്ടെത്താനായി ഒരു പോസ്റ്റര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 7.15ഓടെയാണ് സംഭവം നടന്നത്. ഹൂറയിലെ ഡേ കെയര്‍ സെന്ററില്‍ നിന്ന് കുട്ടിയെയും വിളിച്ച് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇവര്‍ ഹൂറയിലെ ഗോള്‍ഡന്‍ സാന്റ്‌സ് അപാര്‍ട്‌മെന്റിന് സമീപം നിര്‍ത്തിയ ശേഷം കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയതിനുശേഷം അടുത്തുള്ള കോള്‍ഡ് സ്‌റ്റോറില്‍ കയറി ഒരു മിനിറ്റിനകം തിരിച്ചത്തെിയെങ്കിലും അജ്ഞാതന്‍ കാറോടിച്ച് പോകുന്നതാണ് കണ്ടത്. കുറച്ച് ദൂരം ഇവര്‍ കാറിന് പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിറകെയെത്തിയ പല വണ്ടിക്കാരോടും സഹായം അഭ്യര്‍ഥിച്ചു. ഒരാള്‍ കാര്‍ നിര്‍ത്തി കുട്ടിയുള്ള കാറിനെ പിന്തുടര്‍ന്നെങ്കിലും ഒപ്പമെത്താനായില്ല. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നുള്ള അനീഷയുടെ സഹോദരനും ബഹ്‌റൈന്‍ പ്രവാസിയുമായ അനീഷ് ഫ്രാങ്ക് ചാള്‍സിന്റെ ഫേസ്ബുക് പോസ്റ്റ് ചൊവ്വാഴ്ച വൈകീട്ടുതന്നെ വൈറലായിരുന്നു. ഇത് വാട്‌സ് ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും ബഹ്‌റൈന്റെ പല ഭാഗങ്ങളിലും തെരച്ചില്‍ നടത്തി. പൊലീസിന്റെ തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് 100ലധികം പേര്‍ വിവിധയിടങ്ങളില്‍ അരിച്ചുപെറുക്കിയത്.
മലയാളികളായ സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ.സി.ആര്‍.എഫും തെരച്ചിലിലും പൊലീസ് സ്‌റ്റേഷനിലും മറ്റുമുള്ള കാര്യങ്ങള്‍ക്കും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും അധികൃതരുമായി നിരന്തര ബന്ധം പുലര്‍ത്തിയതായി ഐ.സി.ആര്‍.എഫ് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം വെച്ച് വിവിധയിടങ്ങളില്‍ പോസ്റ്റുകള്‍ പതിച്ചിട്ടുണ്ട്.
ഇത്തരം സംഭവം ബഹ്‌റൈനില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ആശങ്കകളുടെ മണിക്കൂറുകള്‍ മാറുമെന്നും കുട്ടിയെ സുരക്ഷിതായി കണ്ടെത്താനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് വീട്ടുകാരും പൊതുസമൂഹവും.
കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഏതെങ്കിലും മാളിലോ പൊതുസ്ഥലത്തോ അവളെ എത്തിക്കണമെന്നും ഇതിന്റെ പേരില്‍ യാതൊരു നടപടികളും തങ്ങള്‍ സ്വീകരിക്കില്ലെന്നുമുള്ള അഭ്യര്‍ഥന അനീഷ് ഇന്നലെ വൈകീട്ട് തന്റെ ഫേസ്ബുക്ക് എക്കൗണ്ടില്‍ എഴുതിയിട്ടുണ്ട്. എന്തെങ്കിലും വിവരമുള്ളവര്‍ക്ക് അനീഷിന്റെ നമ്പറിലോ (39472692) 999 എന്ന നമ്പറിലോ വിളിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (17 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (30 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (47 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (9 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

Malayali Vartha Recommends