Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

അന്വേഷണം ബാക്കി... ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

08 AUGUST 2016 08:57 AM IST
മലയാളി വാര്‍ത്ത

ഏറെ വിവാദമായ കേസിലെ പ്രധാനസാക്ഷി ജീവനൊടുക്കി. ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി സി.ബി.ഐയുടെ സംരക്ഷണയിലിരിക്കെയാണ് ജീവനൊടുക്കിയത്. കൊച്ചി ഇടപ്പള്ളി സ്വദേശിനിയായ സ്മിതയെ കാണാതായ സംഭവത്തിലെ സാക്ഷി ദേവയാനിയാണു മരിച്ചത്. തെളിവു ശേഖരണത്തിന്റെ ഭാഗമായി ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധന നടത്താനായി അഹമ്മദാബാദിലേക്കു കൊണ്ടുപോയതായിരുന്നു. 
ജൂണ്‍ 15നു പരിശോധന നടത്തിയതിനു പിന്നാലെ ദേവയാനി കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാക്കിയ ദേവയാനി ജൂെലെ ഒമ്പതിനാണു മരിച്ചത്. രഹസ്യമാക്കിവച്ച മരണവിവരം ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ. ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസമായിരുന്നു സ്മിതയുടെ തിരോധാനം. ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി (44)ക്കൊപ്പം 2005 സെപ്റ്റംബര്‍ ഒന്നിനാണ് സ്മിത ദുബായിലേക്കു പോയത്. അവിടെ സാബു ആന്റണിയും സ്മിതയും ദേവയാനിയുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. 
മൂന്നാം തീയതി സ്മിതയെ കാണാതാകുകയും ചെയ്തു. 11 വര്‍ഷമായിട്ടും ദുരൂഹത അവസാനിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ആന്റണിയെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തെളിവ് ലഭിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചു. ദേവയാനി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് സ്മിതയുടെ ബന്ധുക്കള്‍ പറഞ്ഞു. സി.ബി.ഐ. അന്വേഷണം പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ദേവയാനിയുടെ ആത്മഹത്യയോടെ ആ സാധ്യത ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് അവര്‍.
കേസില്‍ പ്രതിയാകുമെന്നു ഭയന്നാണ് ദേവയാനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നേരത്തേ ദേവയാനി െ്രെകംബ്രാഞ്ചിനും കോടതിക്കും നല്‍കിയ മൊഴികളിലുണ്ടായിരുന്ന ദുരൂഹതകളുടെ കുരുക്കഴിക്കാനായി സി.ബി.ഐ. സംഘം അഹമ്മദാബാദിലെ രക്ഷാശക്തി യൂണിവേഴ്‌സിറ്റിയില്‍ ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയ്ക്കു വിധേയയാക്കിയതിനു പിന്നാലെയാണ് അവര്‍ കക്കൂസ് വൃത്തിയാക്കാന്‍ ഉപയോയിക്കുന്ന ലോഷന്‍ കുടിച്ചത്. താന്‍ മുമ്പു പറഞ്ഞതില്‍ പലതും കളവായിരുന്നെന്ന് 99 ശതമാനം വിജയസാധ്യതയുള്ള ഈ പരിശോധനയില്‍ വെളിപ്പെടുമെന്നു ഭയന്നാണ് ആത്മഹത്യയെന്നാണു പ്രാഥമിക വിവരം. ദേവയാനിയുടെ മരണം അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കാമെന്നും അവര്‍ രക്ഷപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചതെന്നുമാണ് അനൗദ്യോഗിക വിശദീകരണം. 
വിദേശത്തുള്ള ചിലര്‍ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണെന്നും അവരെ ഉടന്‍ പിടികൂടാനാകുമെന്നു പ്രതീക്ഷയുണ്ടെന്നുമാണ് സൂചന. ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയിലും ഇതു സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സ്മിതയും ഭര്‍ത്താവ് സാബു എന്ന ആന്റണിയും ദുബായില്‍ ദേവയാനിയുടെ ഫ്‌ളാറ്റിലാണു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സാബുവും സ്മിതയും വഴക്കിടുന്നതു കണ്ടെന്ന് ദേവയാനി മൊഴി നല്‍കിയിരുന്നു. സാബുവിന്റെ ആക്രമണത്തില്‍ തലയ്ക്കു മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് സ്മിതയെ അവസാനമായി കണ്ടത്. 
സ്മിതയെ ആന്റണി കത്തിയെടുത്ത് കുത്താനും ശ്രമിച്ചു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച തനിക്കും പരിക്കേറ്റു. തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. ഏറെനേരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും താമസസ്ഥലത്തു കണ്ടില്ലെന്നുമായിരുന്നു ദേവയാനിയുടെ മൊഴി.സ്മിതയുടെ തിരോധാനത്തില്‍ ദേവയാനിക്കു പങ്കില്ലെന്ന വിശ്വാസത്തിലായിരുന്നു അന്വേഷണ സംഘം. അതോടെ അവരെ പ്രധാന സാക്ഷിയാക്കി. സ്മിതയുടെ ബന്ധു ദുബായില്‍ ആന്റണിയുടെ വീട്ടിലെത്തിയപ്പോള്‍ ദേവയാനിയെ അവിടെ കണ്ടിരുന്നു. 
ഇതോടെയാണ് െ്രെകംബ്രാഞ്ച് ദേവയാനിയെ പിടികൂടാന്‍ ശ്രമം തുടങ്ങിയത്. 2006ല്‍ വ്യാജപാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ദുബായ് പോലീസിന്റെ പിടിയിലായ ദേവയാനി നാട്ടിലെത്തി മതം മാറി ആനി വര്‍ഗീസ് എന്ന പേരിലാണ് ദുബായിലേക്കു കടന്നത്. ഒരു വൈദികനാണ് ഇതിനു സഹായിച്ചതെന്നും കണ്ടെത്തി. പിന്നീട് നിരവധി തവണ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതായും തെളിഞ്ഞിരുന്നു. 2005 സെപ്റ്റംബര്‍ ഒന്നിനു ദുബായിലെത്തിയ സ്മിത അന്നു മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. മൂന്നിനു സ്മിതയെ കാണാതായി. െവെറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം സ്മിത ഒളിച്ചോടിയെന്നായിരുന്നു ആന്റണിയുടെ വാദം. സ്മിതയുടെ തിരോധാനത്തിന് ശേഷം ആന്റണി അമേരിക്കയിലേക്കു പോകുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 
സ്മിതയില്‍നിന്നു നിയമപരമായി വിവാഹമോചനം ആവശ്യപ്പെട്ട് ആന്റണി 2012ല്‍ മൂവാറ്റുപുഴ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.സ്മിതയുടെ രക്ഷിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് 2011ല്‍ കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്തത്. സ്മിത എഴുതിയതെന്ന പേരില്‍ ആന്റണി ഹാജരാക്കിയ കത്തിലെ കൈയക്ഷരം ആന്റണിയുടേതു തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (23 minutes ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (52 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (1 hour ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (1 hour ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (3 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (3 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (3 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (4 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (4 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (12 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (12 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (12 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (12 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (12 hours ago)

Malayali Vartha Recommends