സൗദിയിലേയ്ക്കുള്ള വിസ ഫീസ് പുതുക്കി നിശ്ചയിച്ചു; പുതുക്കിയ നിരക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ നിലവില്‍ വരും
സൗദി അറേബ്യയിലേയ്ക്കുള്ള വിസ ഫീസ് പുതുക്കി നിശ്ചയിച്ചു. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് വിസ ഫീസ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ നിലവില്‍ വരും.
വിസ ഫീസ് പുതുക്കല്‍ മാത്രമല്ല ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയും പുതുക്കിയിട്ടുണ്ട്. രണ്ടു മാസത്തേയ്ക്ക് ഒരു യാത്രയ്ക്കുള്ള എക്സിറ്റ്, റീഎന്‍ട്രി വിസയ്ക്ക് 200 സൗദി റിയാലാണ് ഇനി നല്‍കേണ്ടി വരിക. ഇഖാമ കാലാവധി കഴിയുന്നതു വരെ ഓരോ മാസത്തിലും 100 റിയാല്‍ നല്‍കണം.
ആദ്യ തവണ ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനുള്ള വിസ ഫീസ് സൗജന്യമാണെങ്കിലും രണ്ടാം തവണ 2000 റിയാല്‍ നല്‍കേണ്ടിവരും. രാജ്യം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കുള്ള വിസക്ക് ആറുമാസത്തേക്ക് 3000 റിയാലും ഒരു വര്‍ഷത്തേക്ക് 5000 റിയാലും രണ്ടു വര്‍ഷത്തേക്ക് 8000 റിയാലുമാക്കി. കൂടാതെ സഞ്ചാര വിസക്ക് 300 റിയാലായും നിജപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha