Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....


ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍....


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

ഷാര്‍ജയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 3 ഇന്ത്യക്കാരെ കാണാനില്ല; സമുദ്രാതിര്‍ത്തി കടന്നുണ്ടാവുമോ എന്ന ആശങ്കയില്‍ ബന്ധുക്കള്‍

11 AUGUST 2016 08:54 AM IST
മലയാളി വാര്‍ത്ത

ഷാര്‍ജയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ ഒരാഴ്ചയിലേറെയായിട്ടും തിരിച്ചെത്തിയില്ല. തമിഴ് നാട് കന്യാകുമാരി പുത്തന്‍തുറൈ സ്വദേശി റോബര്‍ട്, കേശവന്‍ പുത്തന്‍തുറൈ സ്വദേശി സെല്‍വന്‍, തിരുനല്‍വേലി കൂത്തന്‍കുഴി സ്വദേശി വിയഗുലം എന്നിവരെയാണ് കാണാതായത്. ഇവര്‍ ഈ മാസം രണ്ടിന് ഷാര്‍ജയില്‍ തിരിച്ചെത്തേണ്ടവരായിരുന്നു. ഇവരുടെ കൂടെ, ഒരു യുഎഇ സ്വദേശിയുണ്ടായിരുന്നതായും പറയുന്നു. യുഎഇയില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ഒരു സ്വദേശിയുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.
എത്ര ദിവസം മുന്‍പാണ് ഇവര്‍ ഷാര്‍ജയില്‍ നിന്ന് യാത്ര തിരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സാധാരണ ഗതിയില്‍ മത്സ്യബന്ധനത്തിന് പോയാല്‍ മീനിന്റെ ലഭ്യതയ്ക്കനുസരിച്ചാണ് തിരിച്ചുവരാറ്. കൂടിപ്പോയാല്‍ അഞ്ച് ദിവസത്തിനകം എത്താറുണ്ടെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ഇവരുടെ ബോട്ട് അബദ്ധത്തില്‍ യുഎഇ സമുദ്രാതിര്‍ത്തി കടന്നു ഇറാന്‍ അധികൃതരുടെ കസ്റ്റഡിയിലായിരിക്കുമോ എന്നാണ് ബന്ധുക്കളുടെ ആശങ്ക. മാതാപിതാക്കളും ഭാര്യയും കുട്ടികളുമടങ്ങുന്ന ഇവരുടെ കുടുംബം കണ്ണീരിലും പ്രാര്‍ഥനയിലുമാണ് കഴിയുന്നത്.
എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ ബോട്ട് കടല്‍ക്ഷോഭത്തില്‍ പെട്ടുപോയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയ ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ്(ഇന്‍ഫിഡെറ്റ്) സ്ഥാപക പ്രസിഡന്റ് ജസ്റ്റിന്‍ ആന്റണി മനോരമയോട് പറഞ്ഞു. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം, ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതി ഇ.സൗരഭ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവര്‍ക്കാണ് ഇദ്ദേഹം പരാതി നല്‍കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (15 minutes ago)

നോയിഡയിൽ അറസ്റ്റിൽ  (17 minutes ago)

സ്വര്‍ണവില 80,000ത്തിലേക്ക്....  (22 minutes ago)

കലശം' മോഷ്ടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്ത്  (28 minutes ago)

അഭ്യൂഹങ്ങൾ പടരുന്നു  (43 minutes ago)

.വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായ പരുക്ക്  (51 minutes ago)

ട്രംപിനെ കാണില്ല ഉറപ്പിച്ച് മോദി..! ചവിട്ടി എറിഞ്ഞു..! അമേരിക്കയിൽ ഇനി കാലുകുത്തില്ല..! മോദിയുടെ ശപഥം  (56 minutes ago)

സെപ്റ്റംബർ ഇരുപത്തിയാറിന്  (1 hour ago)

വിലായത്ത് ബുദ്ധ ടീസർ എത്തി  (1 hour ago)

ചെളി നീക്കം ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു....  (1 hour ago)

രാവണ പ്രഭു എത്തുന്നു  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ...  (1 hour ago)

ബീഹാറിന് പിന്നാലെ കേരളവും മൂന്നാം പിണറായി യാഥാർത്ഥ്യമാവുമോ? പക്ഷേ വലവിരിച്ച് മോദി ...  (1 hour ago)

പിണറായിയെ അടിച്ച് ഒതുക്കി രാഹുല്‍ മാങ്കൂട്ടത്തില്‍..! പെണ്ണുങ്ങൾ രാഹുലിനെ പൊതിയുന്നു...!ട്വിസ്റ്റ് !  (1 hour ago)

ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ്  (1 hour ago)

Malayali Vartha Recommends