Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

പ്രാണവേദന വീണവായന...പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ മുട്ടന്‍ പണി; ദുബായില്‍ നിന്നെത്തിയ നാല്‍പ്പതോളം പേരുടെ ലഗേജ് രണ്ടു ദിവസമായിട്ടും കിട്ടിയില്ല

13 SEPTEMBER 2016 08:47 AM IST
മലയാളി വാര്‍ത്ത

എല്ലാ ദുരിതങ്ങളും താണ്ടിയാണ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പ്രവാസികള്‍ എത്തുന്നത്. അതിനിടയിലാണ് അവര്‍ക്ക് ഇത്തരം ദുരിത പര്‍വ്വം. ദുബായില്‍ നിന്നു തിരുവനന്തപുരത്തെത്തിയ നാല്‍പ്പതോളം പേരുടെ സാധനങ്ങള്‍ രണ്ടുദിവസമായി ദുബായില്‍ തന്നെയാണ്.
രണ്ടുദിവസം മുമ്പാണ് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 350ഓളം യാത്രക്കാര്‍ തിരുവനന്തപുരത്ത് എത്തിയത്. സെപ്റ്റംബര്‍ പത്തിനു യാത്ര പുറപ്പെട്ട അവര്‍ പുലര്‍ച്ചെ മൂന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു.
കൃത്യമായി എത്തിച്ച എയര്‍ ഇന്ത്യക്കു നന്ദി പറഞ്ഞ് ലഗേജിനായി കാത്തിരിക്കുമ്പോഴാണ് അറിയുന്നത് നാല്‍പ്പതോളം പേരുടെ ലഗേജ് എത്തിയില്ല എന്ന്. വിമാനത്തില്‍ അധിക ഭാരമായതിനാലാണു നാല്‍പ്പതു പേരുടെ ലഗേജ് കയറ്റാത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തുടര്‍ന്ന് രണ്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ ഇരുന്ന് യാത്രക്കാര്‍ വിവിധ ഫോമുകള്‍ പൂരിപ്പിച്ചു കൊടുക്കുകയും ചെയ്തു.
ലഗേജ് എത്തിച്ചാല്‍ വിമാനക്കമ്പനി അധികൃതര്‍ യാത്രക്കാര്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ വിളിച്ച് അറിയിക്കാറു പതിവാണ്. എന്നാല്‍, രണ്ടു ദിവസമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഒരു വിവരവുമുണ്ടായിട്ടില്ലെന്നു കോഴഞ്ചേരി സ്വദേശി ജിനു തോമസ് പറയുന്നു. വിലകൂടിയ അവശ്യമരുന്നുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇത്തരത്തില്‍ ദുബായില്‍ തന്നെ കുടുങ്ങിക്കിടക്കുന്നതെന്നും ജിനു പറയുന്നു.
തങ്ങളുടെ സാധനങ്ങള്‍ അധികൃതര്‍ നഷ്ടപ്പെടുത്തിയോ എന്നു പോലും സംശയിക്കുന്നതായാണു യാത്രക്കാര്‍ പറയുന്നത്. എന്തായാലും എയര്‍ ഇന്ത്യയുടെ 'ഓണം ബമ്പറി'ല്‍ ലഗേജ് നഷ്ടമായ യാത്രക്കാരെല്ലാം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.
അതിനിടെ, ഒമാന്‍ എയറിലും സമാന സംഭവമുണ്ടായതായി യാത്രക്കാര്‍ പരാതിപ്പെട്ടു. കോഴിക്കോടു വിമാനത്താവളത്തില്‍ ഇറങ്ങിയ 171 യാത്രക്കാരില്‍ 30 പേരുടെ ലഗേജ് മാത്രം നല്‍കിയാണ് ഒമാന്‍ എയര്‍ യാത്രക്കാരെ വലച്ചത്. അടുത്ത ദിവസം എത്തിയാല്‍ ലഗേജുകള്‍ നല്‍കാമെന്ന ഒഴുക്കന്‍ മറുപടിയാണ് അധികൃതര്‍ നല്‍കിയതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (16 minutes ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (34 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (12 hours ago)

Malayali Vartha Recommends