Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ആരെയും വിശ്വസിക്കരുത് യാത്രയില്‍: കള്ളക്കടത്ത്: ഗള്‍ഫില്‍ 2500 മലയാളികള്‍ കുടുങ്ങി

26 SEPTEMBER 2016 06:21 PM IST
മലയാളി വാര്‍ത്ത

ഇത്തിരി പണത്തിനായി സ്വന്തം തല കളയരുതേ. ഗള്‍ഫ് രാജ്യങ്ങള്‍ കള്ളക്കടത്തുകാരുടെ പറുദീസയാകുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുടുങ്ങിയ കള്ളക്കടത്തുകാരുടെ സംഖ്യയില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയത് 2500 ല്‍പ്പരം മലയാളികള്‍.
അബുദാബി വിമാനത്താവളത്തില്‍ മാത്രം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ പിടിയിലായത് 7224 കള്ളക്കടത്തുകാര്‍. ഇവരില്‍ 437 പേര്‍ മലയാളികളാണെന്നാണ് അബുദാബി കസ്റ്റംസ് വൃത്തങ്ങളില്‍ നിന്ന് അറിവായത്. ദുബായ്, ഷാര്‍ജ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വലയിലായ മലയാളികളുടെ സംഖ്യ 1400 കവിയുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫില്‍ ഏറ്റവുമധികം ഇന്ത്യന്‍ പ്രവാസികളുള്ള സൗദി അറേബ്യയില്‍ ഈ കാലയളവില്‍ കുടങ്ങിയ മലയാളികളുടെ സംഖ്യ 721 ആണെന്ന കണക്കുമുണ്ട്.
അതായത് ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ ആറു മാസത്തിനുള്ളില്‍ പിടിയിലായ ആയിരക്കണക്കിന് കള്ളക്കടത്തുകാരില്‍ 2500 ല്‍പ്പരം പേരും മലയാളികള്‍. എന്നാല്‍ ഇവരില്‍ യഥാര്‍ഥ കള്ളക്കടത്തുകാര്‍ നൂറില്‍ താഴെ മാത്രമേയുണ്ടാകൂ. നിയമത്തിന്റെ നൂലാമാലകളറിയാതെ ഗള്‍ഫിലുള്ള രോഗികളായ ബന്ധുക്കള്‍ക്കു കൊണ്ടുവന്ന ട്രാമഡോള്‍ ഗുളികകള്‍ ഇവിടെ നിരോധിത ഔഷധമാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഔഷധങ്ങള്‍ കൊണ്ടുവരുന്നവരും കുടുങ്ങി. ബന്ധുക്കളോ സുഹൃത്തുക്കളോ ഗള്‍ഫിലുള്ള അവരുടെ വേണ്ടപ്പെട്ടവര്‍ക്കു നല്‍കാന്‍ വേണ്ടി ഏല്‍പ്പിച്ചുവിട്ട സാധനങ്ങള്‍ക്കുള്ളില്‍ കള്ളക്കടത്തു സാധനങ്ങള്‍ ഒളിപ്പിച്ചുവച്ചതുമൂലം ചതിക്കുഴിയിലായവരാണ് ഏറെയും. ഇപ്രകാരം കുടുക്കില്‍പ്പെട്ടവരാണ് രണ്ടായിരത്തിലേറെ മലയാളികളും.
അബുദാബിയില്‍ മാത്രം ഈ കാലയളവില്‍ 21.4 ലക്ഷം രാസലഹരിവസ്തുക്കളായ കാപ്റ്റഗണും സ്‌പൈസും ക്രിസ്റ്റല്‍ മീതേനുമാണ് പിടിച്ചെടുത്തത്. സൗദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിദേശമദ്യം ലഭ്യമാണെങ്കിലും മദ്യം കടത്തിയ കുറ്റത്തിന് 76 പേര്‍ അകത്തായി. ലഹരി പുകയില വസ്തുക്കള്‍ കള്ളക്കടത്തു നടത്തിയതിന് അറസ്റ്റിലായ 728 വിദേശികളില്‍ മിക്കവാറും എല്ലാപേരും ഉത്തരേന്ത്യാക്കാരോ പാകിസ്ഥാനികളോ ബംഗ്ലാദേശികളോ ആണ്.
വ്യാജ സുഗന്ധവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, ശീതള പാനീയങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ കടത്തിയ ഏതാനുംപേരെ അബുദാബി, ദുബായ് പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോളര്‍ കള്ളക്കടത്തു നടത്തിയ 10 പേരും പിടിയിലായി. 'ഗര്‍ഭിണി'യെന്ന വ്യാജേന എത്തിയ 54 കാരിയുടെ ദേഹപരിശോധനയില്‍ ഗര്‍ഭവേഷമണിയാന്‍ ഉദരത്തില്‍വെച്ച പാഡിനുള്ളില്‍ 3200 മയക്കുമരുന്നു ഗുളികകളാണ് ഒളിപ്പിച്ചുവച്ചിരുന്നത്. 26 വയസുള്ള ഒരു യുവതിയുടെ പക്കലുണ്ടായിരുന്ന മധുരപലഹാരങ്ങള്‍ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ചത് ഒരു കിലോ കഞ്ചാവു വിത്തുകള്‍. ഫിലിപ്പൈന്‍സിലെ ഒരു 19 കാരിയുടെ സ്ഥൂലനിതംബം വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് പ്ലാസ്റ്റിക് അടിവസ്ത്രത്തിലൊളിപ്പിച്ച 2490 മയക്കുമരുന്നു ഗുളികകള്‍.
കള്ളക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുടനീളം വേട്ട ശക്തമാക്കുമെന്ന് അബുദാബി കസ്റ്റംസ് ആക്റ്റിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖാദം അല്‍ ഹമേലി വ്യക്തമാക്കി.
ഗരം മസാല മാത്രം മതി ഊണ് അകത്താകാന്‍ 
ഗള്‍ഫ് രാജ്യങ്ങളില്‍ കള്ളക്കടത്തിന് പിടിയിലായ മലയാളികളടക്കമുള്ള ഇന്ത്യക്കാരില്‍ നല്ലൊരുപങ്കുംഗരംമസാലയുടെ ചതിക്കുഴിയില്‍ വീണവര്‍. ഏഷ്യക്കാരുടെ പ്രിയങ്കര രുചിക്കൂട്ടായ ഗരം മസാലയാണ് നാട്ടില്‍ നിന്നെത്തുന്നവര്‍ ഗള്‍ഫിലേയ്ക്ക് കൊണ്ടുവരുന്ന ഇഷ്ടവിഭവങ്ങളിലൊന്ന്. ഗരം മസാലയിലെ ചേരുവകള്‍ വെവ്വേറെയായി കൊണ്ടുവരുന്നവരാണ് കുടുങ്ങുന്നവരിലേറെയും. കറുവാപ്പട്ട, ഏലം, ഗ്രാമ്പു, പെരുംജീരകം തുടങ്ങിയ മസാല ഘടകങ്ങള്‍ക്കൊപ്പം അല്‍പം കസ്‌കസുമുണ്ടാകും. കടുകിനേക്കാള്‍ ചെറിയ വൃക്കയുടെ ആകൃതിയുള്ള ഈ വിത്തുകളാകട്ടെ പോപ്പിച്ചെടിയുടേതായിരിക്കും. ഗള്‍ഫില്‍ കടുത്ത വിലക്കുള്ള ലഹരിവസ്തുവാണ് ഈ കസ്‌കസ്. കണ്ടെത്തിയാല്‍ കസ്റ്റംസിന്റെ പിടി ഉറപ്പ്. ഊണകത്താകാന്‍ ധാരാളം വകയായി.
കസ്‌കസ് മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം പൊടിച്ചുചേര്‍ത്ത ഗരംമസാല എളുപ്പം പിടിയിലാകില്ലെന്ന ധാരണയില്‍ കൊണ്ടുവന്നു കുടുങ്ങുന്നവരും ഏറെ. അതിനാല്‍ ഗരംമസാല കൊണ്ടുവരുന്നവര്‍ കസ്‌കസ് ഒഴികെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിയാക്കിയോ വെവ്വേറെയോ കൊണ്ടുവരുന്നതാണ് ജയില്‍വാസവും പിഴയും ഒഴിവാക്കാന്‍ അഭികാമ്യമെന്നാണ് ദുബായ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശത്തില്‍ വീണത് അംഗീകരിക്കാതെ കണ്ണൂരിലെ സി പി എം ഗുണ്ടകള്‍ വെറിപിടിച്ച് ആക്രമണം അഴിച്ചുവിടുന്നു ; പഞ്ചായത്തുകളും കൈവിട്ടതോടെ അടിത്തറ ഇളകിയെന്ന് ഭയപ്പെട്ട് സി പി എം ; നിന്നെയൊക്കെ ഭരിപ്പിക്കാം ഭരിക  (1 hour ago)

ഗുരുതര പരിക്ക്  (3 hours ago)

നിലപാട് തിരുത്തി , പക്ഷെ യോജിക്കാനാകില്ല  (4 hours ago)

അമ്മയെ പീഡിപ്പിക്കുമെന്ന് ഭീഷണിയെ തുടർന്ന്  (4 hours ago)

പരസ്യമായി മീശവടിച്ച് നേതാവ്  (4 hours ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (4 hours ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (5 hours ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (5 hours ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (5 hours ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (6 hours ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (6 hours ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (6 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (6 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (7 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (7 hours ago)

Malayali Vartha Recommends