പ്രവാസികള്‍ക്കും ഇനി 60 ദിവസത്തെ പ്രസവാവധി
ഷാര്‍ജയില്‍ താമസക്കാരായ പ്രവാസികളായ വനിതകള്‍ക്ക് 60 ദിവസം ശമ്പളത്തോടു കൂടിയ പ്രസവാവധി. ഷാര്‍ജ എക്സിക്യുട്ടിവ് കൗണ്‍സിലാണ് പ്രവാസികളെ സംബന്ധിച്ച സുപ്രധാനമായ തീരുമാനമെടുത്തത്. ഭര്ത്താക്കന്മാര്ക്ക് മൂന്ന് ദിവസവും ശമ്പളത്തോടെ അവധി ലഭിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം.
നേരത്തെ പ്രവാസി വനിതകള്‍ക്ക് 45 ദിവസവും സ്വദേശി വനിതകള്‍ക്ക് 60 ദിവസവുമാണ് പ്രസവാവധി അനുവദിച്ചിരുന്നത്. പ്രസവാവധി 60 ദിവസമാക്കി നീട്ടുന്ന ആദ്യ എമിറേറ്റാണ് ഷാര്‍ജ. യു.എ.ഇ തൊഴില്‍ നിയമമനുസരിച്ച് ബാക്കി എമിറേറ്റുകളിലെല്ലാം 45 ദിവസമാണ് അവധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha