Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പ്രവാസികളേ നിങ്ങള്‍ ചതിക്കപ്പെടരുത്: ! നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്തിയാല്‍ തടവും പിഴയും

17 NOVEMBER 2016 05:15 PM IST
മലയാളി വാര്‍ത്ത

നാടും വീടും വിട്ട് അന്യനാട്ടില്‍ ചോരനീരയാക്കുന്ന പ്രവാസികള്‍ക്ക് ബാങ്കിടപാടുകള്‍ തിരിച്ചടിയാകുന്നു. പ്രവാസികളായവര്‍ ബാങ്ക് അക്കൗണ്ട് ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് തടവും പിഴയും .നിങ്ങള്‍ ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ചെയ്യുന്ന കാര്യം നിയമവിരുദ്ധമാണ്. ഓരോ എന്‍ആര്‍ഐക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.
വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് എക്കൗണ്ടിനെ എന്‍ആര്‍ഒ എക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്. എന്‍ആര്‍ഒ എക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതി കട്ട് ചെയ്യും. നാട്ടിലുള്ള ഒരാളേക്കാള്‍ കൂടുതലാണിത്. അതുകൊണ്ടു തന്നെ നിങ്ങള്‍ സര്‍ക്കാറിന്റെ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വം ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് സര്‍ക്കാറിന് സംബന്ധിച്ച് നിയമലംഘനം തന്നെയാണ്.
സര്‍ക്കാറിന്റെ നിര്‍വചനത്തിനുള്ള എന്‍ആര്‍ഐക്കാരനാണോ താങ്കള്‍ ? 1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്.
182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം. അതുകൊണ്ട് പ്രവാസിയായിരിക്കുന്നിടത്തോളം കാലം സ്വന്തം പേരിലുള്ള നാട്ടിലെ എക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താതിരിക്കുക.
എല്ലാ ഇടപാടുകളും എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെ മാത്രം നടത്തുക. ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ എക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ എക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും പലരും വിദേശരാജ്യങ്ങളിലിരുന്ന് നാട്ടിലെ സേവിങ്‌സ് എക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുക, ഇതു നിയമപ്രകാരം തെറ്റാണ്. നിങ്ങളുടെ നാട്ടിലെ എക്കൗണ്ടില്‍ വരുന്ന ഓരോ പണത്തിനും നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. കൂടാതെ അഞ്ചോ ആറോ വര്‍ഷം തടവുശിക്ഷ വരെ കിട്ടുമെന്ന് ചുരുക്കം. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്രം കര്‍ശന നടപടികള്‍ ആരംഭിച്ചതായാണ് വിവരം. കഴിവതും സേവിങ്ങ്‌സ് ബാങ്ക് ഇടപാടുകള്‍ ബന്ധുക്കളെയും മറ്റും ഏല്‍പ്പിക്കാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends