18 വയസിനു താഴെയുള്ളവര്‍ക്ക് ബ്രിട്ടണില്‍ അശ്ലീല സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും
ബ്രിട്ടണില്‍ അശ്ലീല സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. തിങ്കളാഴ്ച ബ്രിട്ടണിലെ നിയമ നിര്‍മ്മാണ സഭാംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. സാംസ്കാരിക മന്ത്രി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഡിജിറ്റില്‍ എക്കണോമി ബില്‍ രാജ്യത്ത് പാസാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ നന്മക്കായുള്ള നിര്‍ണായക തീരുമാനങ്ങളിലൊന്നായിരിക്കുമിതെന്നും ഹാന്‍കോക്ക് വ്യക്തമാക്കി.
18 വയസിനു താഴെയുള്ളവര്‍ അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമേര്പ്പെടുത്തുകയെന്നാണ് വിവരങ്ങള്‍. അതേസമയം പ്രായപൂര്‍ത്തിയായവര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha