Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിലെ സ്‌കൂളുകളില്‍ ഫീസ്‌ വര്‍ദ്ധനവ്‌

18 FEBRUARY 2014 11:49 PM IST
മലയാളി വാര്‍ത്ത.

ദുബായിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസ നിലവാര സൂചിക അനുസരിച്ച്‌ 5 മുതല്‍ 7 ശതമാനം വരെ ഫീസ്‌ കൂട്ടാന്‍ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ അനുമതി നല്‍കി. വിവിധ സ്‌കൂളുകളുടെ നിലവാരം നോളേജ്‌ ആന്‍ഡ്‌ ഹ്യൂമന്‍ ഡവലപ്‌മെന്റ്‌ അതോറിറ്റി വിലയിരുത്തുകയും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന സ്‌കൂളുകള്‍ക്ക്‌ 7 ശതമാനവും താഴ്‌ന്ന സ്‌കോര്‍ നേടുന്ന സ്‌കൂളുകള്‍ക്ക്‌ 5 ശതമാനവും ഫീസ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ തീരുമാനം.
സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനും മാനദണ്‌ഡമില്ലാതെ ഫീസ്‌ വര്‍ദ്ധിപ്പിക്കുന്നതുമൂലം രക്ഷിതാക്കള്‍ക്കുണ്ടാകുന്ന അമിതഭാരം ലഘൂകരിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി.
ഔട്ട്‌ സ്റ്റാന്റിംങ്‌ സ്‌കൂളുകള്‍ക്ക്‌ 7 ശതമാനവും ഗുഡ്‌ എന്നുള്ളവര്‍ക്ക്‌ 6 ശതമാനവും ആപ്ലിക്കബിള്‍ (സ്വീകാര്യം) അല്ലെങ്കില്‍ മോശം എന്നുള്ളവര്‍ക്ക്‌ 5 ശതമാനവും ഫീസ്‌ വര്‍ദ്ധിപ്പിക്കാനാവും. എന്നാല്‍ പൂജ്യമോ നെഗറ്റീവോ മാര്‍ക്ക്‌ നേടുന്ന സ്‌കൂളുകള്‍ക്ക്‌ ഫീസ്‌ വര്‍ദ്ധിപ്പിക്കാനേ പാടില്ല.

സ്‌കൂളിന്റെ നിലനില്‌പിനും ദൈനംദിനപ്രവര്‍ത്തനത്തിനും നാണയപെരുപ്പ്‌ നിരക്ക്‌ ബാധിക്കുകയാണെങ്കില്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കാനുള്ള അപേക്ഷ നല്‍കാന്‍ മാനേജ്‌മെന്റിന്‌ അധികാരമുണ്ടെന്ന്‌ പുതിയ നിയമത്തില്‍ പറയുന്നുണ്ട്‌ .
വിദ്യാഭ്യാസ നിലവാരവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതുവഴി എമിറേറ്റിന്റെ സാമൂഹിക-സാമ്പത്തിക വികസനമാണ്‌ ലക്ഷ്യമാക്കുന്നത്‌ .സ്വദേശികളുടെയും വിദേശികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ്‌ പുതിയ നയങ്ങള്‍ക്ക്‌ രൂപം നല്‍കുന്നതെന്നും ദുബൈ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. 

ദുബൈ പഠനമനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ നിലവാര സൂചികയില്‍ 1.74 ശതമാനം വര്‍ദ്ധയുണ്ടായിരുന്നു. ജീവനക്കാരുടെ ശമ്പളയിനത്തിലാണ്‌ സ്വകാര്യ സ്‌കൂളുകള്‍ 60 ശതമാനം തുകയും ചെലവഴിക്കുന്നത്‌ . വിദ്യാഭ്യാസ നിലവാര സൂചികയില്‍ വാടക, അറ്റകുറ്റപണി, വൈദ്യുതി വെള്ളം മുതലായ ചെലവുകളെല്ലാം ഉള്‍പ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (5 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (16 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends