Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട്‌ വര്‍ഷത്തിനിടെ ഖത്തറില്‍ മരണപ്പെട്ടത്‌ 450 ഇന്ത്യന്‍ തൊഴിലാളികള്‍

18 FEBRUARY 2014 01:04 AM IST
മലയാളി വാര്‍ത്ത.

ഖത്തറില്‍ 2012-13 വര്‍ഷങ്ങളായി മരണപ്പെട്ടത്‌ 450 ഇന്ത്യന്‍ തൊഴിലാളികള്‍. മാസം ഇരുപത്‌ പ്രവാസികള്‍ വീതം മരണപ്പെടുന്നുവെന്നാണ്‌ ഖത്തറിലെ എംബസി നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.
2012ലും 2013ന്റെ ആദ്യ പതിനൊന്ന്‌ മാസത്തിലും നടന്ന മരണങ്ങളുടെ കണക്കാണ്‌ എംബസി നല്‍കിയത്‌. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്‌ ഖത്തറിലെ ഇന്ത്യന്‍ എംബസി നല്‍കിയ മറുപടിയിലാണ്‌ രണ്ട്‌ വര്‍ഷത്തി നുള്ളില്‍ മരിച്ച ഇന്ത്യന്‍ പ്രവാസികളുടെ കണക്കുള്ളത്‌.
ഏതാണ്ട്‌ 500,000 ഇന്ത്യന്‍ തൊഴിലാളികള്‍ ഖത്തറില്‍ ഉണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇന്ത്യക്കാര്‍ മരണമടുയുമ്പോള്‍ ഇന്ത്യന്‍ എംബസിയും സര്‍ക്കാരും തമ്മില്‍ നടത്തുന്ന കത്തിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ എംബസി വിസമ്മതിച്ചു.
2020ല്‍ ഫുട്‌ബോള്‍ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ അതിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്‌. ലോകകപ്പിനുള്ള വേദികളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്ന വിദേശ തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം ഫിഫ മുന്നോട്ടു വെച്ചിരുന്നു. കൂടാതെ നിര്‍മ്മാണ മേഖലയിലുള്ള തൊഴിലാളികളെ ഖത്തറില്‍ മൃഗങ്ങളെപ്പോലെ പരിഗണിക്കുന്നുവെന്ന വിമര്‍ശനവുമായി ആനംസ്റ്റി ഇന്റര്‍നാഷണലും കഴിഞ്ഞ നവംബറില്‍ രംഗത്തു വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (7 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (18 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends