Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബിസിനസ്സുമായി സൗദി ഇന്ത്യ

27 DECEMBER 2016 12:08 PM IST
മലയാളി വാര്‍ത്ത

സൗദി ഇന്ത്യ ബിസിനസ് അസോസിയേഷന്റെ റിയാദ് ഘടകം ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്. സൗദിയും ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. തുടക്കത്തില്‍ റിയാദിലും പിന്നീട് ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലും അസോസിയേഷന്‍ രൂപവത്കരിക്കും. രണ്ടു രാജ്യങ്ങളിലും നിക്ഷേപമുള്ള പൗരന്മാരെ ഉള്‍പ്പെടുത്തിയുളള സംയുക്ത സംരംഭം ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേയാണ് ഈ സംരംഭത്തെക്കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞത്. ആവശ്യക്കാരുടെ തോതിനനുസരിച്ച് എംബസി ജീവനക്കാരുടെ സന്ദര്‍ശനം ജുബൈലില്‍ രണ്ടുതവണയാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 

അംഗീകൃത ഏജന്‍സി വഴിയല്ലാതെ സൗദിയില്‍ തൊഴിലിന് എത്തുന്നവര്‍ക്ക് യാതൊരു പരിരക്ഷയും നല്‍കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ അംഗീകാരമുള്ള പല സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇക്കാരണത്താല്‍ ആതുര മേഖലയില്‍ ഉള്‍പ്പടെ ധാരാളം പേര്‍ സൗദിയില്‍ എത്തിയ ശേഷം ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടൊഴുവാക്കാന്‍ രണ്ടു ാജ്യങ്ങളിലും അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകള്‍ കഴിയുന്നത്ര എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും. ഏത് സംശയങ്ങള്‍ക്കും പരാതികള്‍ക്കും ഉടന്‍ തന്നെ മറുപടി ലഭിക്കുന്നതിന് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 0114884697 എന്ന ഫോണ്‍ നമ്പറും 8002471234 എന്ന ടോള്‍ ഫ്രീ നമ്പറും 24 മണിക്കൂറും സേവന സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍, സ്‌കൂള്‍ ചെയര്‍മാന്‍ തസ്‌കീന്‍, സന്നദ്ധ പ്രവര്‍ത്തകരായ ജയന്‍ തച്ചമ്പാറ, സലീം ആലപ്പുഴ, സൈഫുദീന്‍ പൊറ്റശ്ശേരി, ഷാജിദ്ദിന്‍ നിലമേല്‍, അബ്ദുല്‍ കരീം കാസിമി, കൃഷ്ണദാസ്, അഡ്വ.ആന്റണി, നൂഹ് പാപ്പിനിശ്ശേരി, ടി.പി റഷീദ്, അഷറഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് ലിസാന്‍, പി.കെ റഹീം, ഉസ്മാന്‍ ഒട്ടുമ്മല്‍, നൗഷാദ്, മുനീബ്, പ്രദീപ് പുത്തൂറ്റ, ഉമ്മര്‍.കോയ താനൂര്‍, നിജാം, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു.  (2 minutes ago)

കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (6 minutes ago)

വലഞ്ഞ് ജനം.... പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു, ജനങ്ങള്‍ പെരുവഴിയില്‍  (22 minutes ago)

തൃശൂര്‍ സ്വദേശി മരിച്ചു.  (45 minutes ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (46 minutes ago)

മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....  (1 hour ago)

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും....  (1 hour ago)

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍  (1 hour ago)

സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കി  (2 hours ago)

ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല  (2 hours ago)

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും....  (2 hours ago)

കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത  (2 hours ago)

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (9 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (9 hours ago)

Malayali Vartha Recommends