Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

അപരിചിതയായ കുഞ്ഞു ബശായിര്‍ന് കരള്‍ പകുത്തു നല്‍കി ജീവന്‍ രക്ഷിച്ചത് സൗദി നഴ്സ്

06 JANUARY 2017 03:12 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ ഇരുപതുകാരിയായ നഴ്സ് ഒരു പരിചയവും ഇല്ലാത്ത കുഞ്ഞിന് കരള്‍ പകുത്തി നല്‍കി നന്മയുടെ പ്രതീകമായി മാറി. ബശായിര്‍ അല്‍ റഷീദി എന്ന കുഞ്ഞു പെണ്‍കുട്ടി ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷിക്കണമെങ്കില്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറുള്ള ആരെങ്കിലും കനിയണമായിരുന്നു. ബശായിറിന്റെ മാതാപിതാക്കള്‍ പലവഴിക്കും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ട്വിറ്ററില്‍ സഹായം തേടി.. ശ്രമങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ബശായിറിന്റ മാതാപിതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. സഹതാപം അറിയിച്ചുകൊണ്ട് നിരവധി മറുപടികള്‍ വന്നു. എന്നാല്‍ കരള്‍ നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല. 

സൗദിയിലെ ആശുപത്രിയിലെ നഴ്സായ ആബിര്‍ അല്‍ അന്‍സി എന്ന ഇരുപതുകാരിയുടെ ശ്രദ്ധയില്‍ ഈ വാര്‍ത്തയെത്തുന്നത് ട്വിറ്റര്‍ വഴിയാണ്. റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ മെഡിക്കല്‍ സിറ്റിയിലായിരുന്നു കുഞ്ഞു ബശായിര്‍ മരണത്തോട് മല്ലിട്ട് കിടന്നിരുന്നത്. രക്ഷകയായി ആബിര്‍ ബശായിറിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യം ഒരു കരള്‍ ദാതാവിനെയാണ് എന്നറിഞ്ഞ ആബിര്‍ അല്‍ അന്‍സി ഉടന്‍ തന്നെ കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടു. കരളിന്റെ പകുതി പകുത്ത് നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 

ആബിറിന്റെ കരള്‍ ബശായിറിന് നല്‍കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ കഴിഞ്ഞ മാസം ഇരുപതിന് ശസ്ത്രക്രിയ നടന്നു. ആബിറിന്റെ കരളിന്റെ ഒരു ഭാഗം കുഞ്ഞുശരീരത്തിലേക്ക് പകുത്തു വെച്ചു. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു.

ആബിറിന് നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ് സൗദിയില്‍ നിന്നും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലഭിക്കുന്നത്. ഒരു പരിചയവുമില്ലാത്ത കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാട്ടിയ ആബിറിന്റെ നല്ല മനസ്സിനെ സൗദി ആദരിക്കുന്നു. കരുണ വറ്റിയിട്ടില്ല.. ആബിറിന് ആദരവ് അര്‍പ്പിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം ആഘോഷ പരിപാടി സംഘടിപ്പിച്ചു. കൂടാതെ ആബിറിനെ കാത്ത് സൗദി ആരോഗ്യമന്ത്രിയുടെ സന്ദേശവുമുണ്ടായിരുന്നു. ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ആബിറിന്റെത് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് എന്നായിരുന്നു ആ സന്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (13 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (14 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (18 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (29 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (53 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends