Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഗള്‍ഫിന്റെ ശബ്ദം ഉയരില്ല

07 JANUARY 2017 10:12 AM IST
മലയാളി വാര്‍ത്ത

സ്വദേശിവത്കരണത്തിന്റെയും തൊഴില്‍ നഷ്ടപ്പെടലിന്റെയും ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ ഇക്കുറി ദേശീയ പ്രവാസി സംഗമത്തില്‍ ഗള്‍ഫിന്റെ ശബ്ദം ഉയരില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക സമ്മേളനങ്ങളില്ലെന്നുളളതാണ് ഇതിനു കാരണം. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം ഗള്‍ഫിന് പ്രത്യേക സെമിനാറുകള്‍ നടത്തിയിരുന്നു. ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് പ്രവാസി മലയാളികള്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ അവതരിക്കപ്പെട്ടിരുന്നതിനാല്‍ സമ്മേളനത്തിനു മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗള്‍ഫിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ശുഷ്‌കാന്തി പ്രകടിപ്പിച്ചിരുന്നു. ഇക്കുറി വിദേശത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍, പുതുതായി വരുന്ന സ്റ്റര്‍ട്ടപ് സംരംഭങ്ങളുടെ പ്രാധാന്യം, വിനോദസഞ്ചാര വികസനത്തില്‍ പ്രവാസികളുടെ പങ്ക്, ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ഉപയോഗപ്പെടുത്തി വിദേശത്ത് ഇന്ത്യയുടെ പ്രതിഛായ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയൊക്കെ ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും ഗള്‍ഫിലെ പ്രവാസിക്കായി പ്രത്യേക സെഷനുകളില്ല. പകരം, എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളെ പിന്തുണക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10.15 മുതല്‍ 11മണിവരെ മുക്കാല്‍ മണിക്കൂര്‍ നീളുന്ന സെഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സെഷനില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ, മലേഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി സംഘടന പ്രതിനിധികളും വിദേശകാര്യ മന്ത്രലായത്തിലെ ഉദ്യോഗസ്ഥരുടക്കം 14 പേര്‍ സംസാരിക്കാനായി ഷെഡ്യൂള്‍ തയാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് പ്രതിസന്ധിയിലുള്ള പ്രവാസികളുടെ ആശങ്ക സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചനയുണ്ട്. സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച് പ്രസ്താവന നടത്താനും സാധ്യതയുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (3 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (16 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (28 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (37 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (51 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (58 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

Malayali Vartha Recommends