ദക്ഷിണ കൊറിയയില്‍നിന്ന് അംബാസഡറെ ജപ്പാന് തിരികെ വിളിച്ചു
ജപ്പാന് ദക്ഷിണ കൊറിയയിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ദക്ഷിണ കൊറിയയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും റദ്ദാക്കുകയും ചെയ്തു. കൊറിയന്‍ തുറമുഖ നഗരമായ ബുസാനിലെ ജപ്പാന് കോണ്‍സുലേറ്റിനു സമീപം യുദ്ധകാല ലൈംഗിക അടിമകളെ പ്രതിനിധാനംചെയ്യുന്ന കംഫര്‍ട്ട് വുമണ്‍ എന്ന പ്രതിമ സ്ഥാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ജപ്പാന്റെ നടപടിയില്‍ ഖേദിക്കുന്നതായി ദക്ഷിണ കൊറിയ അറിയിച്ചു. മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനത്തലാണ് ബുസാനിലെ കോണ്‍സുല്‍ ജനറലിനെയും സോളിലെ അംബാസിഡറെയും തിരിച്ചുവിളിച്ചതെന്ന് കാബിനറ്റ ്സെക്രട്ടറി യോഷിഹിതി സുഗ മാധ്യമങ്ങളോടു പറഞ്ഞു.
രണ്ടാംലോക യുദ്ധകാലത്ത് ഏഷ്യയിലെയും കൊറിയയിലെയും നിരവധി സ്ത്രീകളെ ജപ്പാന് സൈനികര്‍ ലൈംഗിക അടിമകളാക്കി വെച്ചിരുന്നു. കംഫര്‍ട് വുമണ്‍ എന്നായിരുന്നു ഈ സമ്പ്രദായം അറിയപ്പെട്ടത്. 2015-ലാണ് വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് രണ്ടു രാജ്യങ്ങളും രമ്യതയിലെത്തിയത്. ഈ സാഹചര്യത്തിലാണ് കംഫര്‍ട്ട് വുമണ്‍ എന്ന പ്രതിമ സ്ഥാപിച്ചത്. ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. ഇത്തരമൊരു പ്രതിമ 2011-ല്‍ സോളിലെ ജാപ്പനീസ് എംബസിക്കു സമീപവും സ്ഥാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കോണ്‍സുലേറ്റിനുസമീപം പ്രതിമ സ്ഥാപിച്ചത് ജപ്പാനെ അപമാനിക്കാനാണെന്ന് സുഗ ആരോപിച്ചു.
https://www.facebook.com/Malayalivartha