സയാമീസുകള്‍ ഇരു മെയ്യാവാന്‍ റിയാദിലത്തെി

മിന്‍ഹമെയ് സയാമീസുകള്‍ ഇരു മെയ്യാവാന്‍ റിയാദിലത്തെി. ഈജിപ്തില്‍ തലയോട്ടി ഒട്ടിപ്പിടിച്ച് പിറന്നു വീണ ഇവര്‍ കുടുംബത്തോടൊപ്പമാണ് റിയാദിലെത്തിയത്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് സൗജന്യ ശസ്ത്രക്രിയ നടത്താനായി കുടുംബത്തോടൊപ്പം റിയാദിലെത്തിയത്. നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് വൈദ്യപരിശോധനയും ശസ്ത്രക്രിയയും നടക്കുക. കിങ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ മേധാവിയും മുന്‍ ആരോഗ്യ മന്ത്രിയും നിരവധി സയാമീസുകളെ വിജയകരമായി വേര്‍പെടുത്തുകയൂം ചെയ്ത ഡോ. അബ്ദുല്ല അബ്ദുല്‍ അസീസ് റബീഅയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ശസ്ത്രക്രിയ നടക്കും. മാസങ്ങള്‍ നീളുന്ന നാലു ഘട്ടങ്ങളായാണ് ഇത് നടക്കുക. രാവിലെ മുതല്‍ പരിശോധനകള്‍ തുടങ്ങും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
തലയുടെ പിന്‍ഭാഗം പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണ് കുട്ടികള്‍. പരിശോധനയില്‍ തലച്ചോറിലെ ചില നാഡികള്‍ കെട്ടുപിണഞ്ഞതായും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്ന ഡോ. റബീഅ 31 സയാമീസുകളെ വിജയകരമായി വേര്‍പെടുത്തിയ റെക്കോര്‍ഡിന് ഉടമയാണ്. സയാമീസ് ഇരട്ടകളുമായുള്ള ആത്മ ബന്ധം വ്യക്തമാക്കി പുസ്തകം തന്നെ രചിച്ചിട്ടുണ്ട് ഡോ. റബീഅ. 1992-ല്‍ സുഡാനി സയാമീസുകളെ വേര്‍പെടുത്തിയാണ് അദ്ദേഹത്തിന്റെ തുടക്കം. ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയ പാക് ദമ്പതികളുടെ മക്കളായ ഫാതിമമാശ എന്നീ കുട്ടികളെ വേര്‍പെടുത്തിയതാണ്. ശസ്ത്രക്രിയയും വൈദ്യപരിശോധനയും സൗജന്യമായി നടത്താന്‍ കാരുണ്യം കാണിച്ച സല്‍മാന്‍ രാജാവിന് കുട്ടികളുടെ പിതാവ് ഇസ്ലാം സഖ്ര് റമദാന്‍ ഹസന്‍ നന്ദി അറിയിച്ചു. മെഡിക്കല്‍ സിറ്റിയില്‍ വെച്ച് ശസ്ത്രക്രിയ നടക്കുന്നത് ആശ്വാസകരമാണെന്നും രണ്ടു മക്കളും വിജയകരമായി വേര്‍പെടുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സഖ്ര് റമദാന്‍ പറയുന്നു.
https://www.facebook.com/Malayalivartha