അസാധു നോട്ടുമാറ്റാന്‍ നട്ടംതിരിഞ്ഞ് പ്രവാസി മലയാളികള്‍
അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ സൗകര്യമില്ലാത്തത് പ്രവാസി മലയാളികളെ വലയ്ക്കുന്നു. അടുത്തിടെ നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് നോട്ട് മാറ്റാന്‍ ചെന്നൈ, മുംബൈ, ഡല്‍ഹി, കോല്‍ക്കത്ത, നാഗ് പുര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫീസുകളിലേത്തേണ്്ട സ്ഥിതിയാണുള്ളത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിസര്‍വ് ബാങ്ക് ശാഖകളില്‍നിന്നു മാത്രം പ്രവാസി ഇന്ത്യക്കാരുടെ പണം മാറി നല്കിയാല് മതിയെന്ന തീരുമാനത്തെത്തുടര്‍ന്നാണ് ഈ സ്ഥിതിവിശേഷം.
ഈ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്. കേരളത്തില്‍ റിസര്‍വ് ബാങ്കിനു കൊച്ചിയിലും തിരുവനന്തപുരത്തുമാണു റീജണല്‍ ഓഫീസുകളുള്ളത്. ഈ രണ്ടിടത്തും പ്രവാസികളുടെ പണം മാറി നല്‍കേണ്ടെന്നു ബന്ധപ്പെട്ടവര്‍ക്ക് ഒന്നാം തീയതി നിര്‍ദേശം ലഭിച്ചിരുന്നു. റദ്ദാക്കപ്പെട്ട കറന്‍സി മാറ്റിയെടുക്കാന്‍ ജൂണ്‍ 30 വരെയാണു പ്രവാസി ഇന്ത്യക്കാര്‍ക്കു സമയം അനുവദിച്ചിട്ടുള്ളത്. നോട്ട് പിന്‍വലിച്ച കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പ്രവാസികള്‍ റദ്ദാക്കപ്പെട്ട കറന്‍സിയുടെ വിവരങ്ങള്‍ വിമാനത്താവളത്തില്‍ കസ്റ്റംസുകാരുടെ പക്കല്‍ നല്‍കണം. നോട്ടിന്റെ എണ്ണവും തുകയും അടക്കമുള്ള വിവരങ്ങളാണു നല്‍കേണ്ടത്. കസ്റ്റംസിന്റെ മുദ്രവച്ച സര്‍ട്ടിഫിക്കറ്റ് സഹിതം ഇവ റിസര്‍വ് ബാങ്കില്‍ നല്‍കാം.
https://www.facebook.com/Malayalivartha