ജൂലൈ മുതല്‍ പ്രവാസി കുടുംബാംഗങ്ങള്‍ക്ക് 100 റിയാല്‍ ഫീ
സൗദിയില്‍ താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 100 റിയാല്‍ ഫീ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. ഭാര്യയും മക്കളും അടക്കം എല്ലാ ആശ്രിതര്‍ക്കും ലെവി നിര്‍ബന്ധമാണ്. സല്മാന് രാജാവ് പ്രഖ്യാപിച്ച 2017-ലെ ബജറ്റിലാണ് വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫീ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭാര്യയും മക്കളും അടക്കം എല്ലാ ആശ്രിതര്‍ക്കും ലെവി നിര്‍ബന്ധമാണ്. 2017 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ലെവി 2018-ല്‍ വര്‍ഷത്തില്‍ 2400 റിയാലായും 2019-ല്‍ വര്‍ഷത്തില്‍ 3600 റിയാലായും 2020-ല്‍ 4800 റിയാലായും ഫീ വര്‍ധിപ്പിക്കും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിസ, റീഎന്‍ട്രി ഫീസ് എന്നിവ വര്‍ധിപ്പിക്കുന്നതിന് പുറമെ കുടുംബാംഗങ്ങള്‍ക്ക് ലെവി കൂടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പെട്രോളിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് പ്രവാസികള്‍ ഒരു വര്‍ഷം നല്കുന്ന 2400 ലെവിക്ക് പുറമെയാണിത്. കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്നതാണ് പുതിയ ഫീ. കൂടാതെ റീ എന്‍ട്രിക്ക് മാസത്തില്‍ 100 റിയാല്‍ എന്ന തോതില്‍ ഫീസ് ഏര്‍പ്പെടുത്തിയതും അധികബാധ്യതക്ക് കാരണമാവും. പഠനം, ചികിത്സ, പ്രസവം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ദീര്‍ഘ അവധിക്ക് നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങള്‍ക്ക് സൗദിയില്‍ ഇഖാമ നിലനിര്‍ത്താന്‍ 1200 റിയാല്‍ വാര്‍ഷിക ലെവിക്ക് പുറമെ റീഎന്‍ട്രി ഫീസായും 1200 റിയാല്‍ നല്‍കും. കുടുംബ വിസയിലുള്ള എല്ലാ അംഗങ്ങള്‍ക്കും പുതിയ ഫീ നിര്‍ബന്ധമാണെന്ന പ്രഖ്യാപനം വന്നതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.
https://www.facebook.com/Malayalivartha