ബഹറിനില്‍ വിസ ഇഷ്യൂചെയ്യുന്നതിന് പുതിയ രീതി
ബഹറിനില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് പുതിയ രീതി ആവിഷ്ക്കരിക്കുന്നതായി പാസ്പോര്‍ട്ട് ആന്റ് റസിഡന്റ് അഫയേഴ്സ് അതോറിറ്റി അിറയിച്ചു. സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് രണ്ട് വര്‍ഷത്തെ പഠനത്തിനുശേഷമാണ് പുതിയ രീതി തയ്യാറാക്കിയിട്ടുളളത്. ആവശ്യമുളളപ്പോള്‍ ഉപോയോഗപ്പെടുത്തുന്നതിനുമുളള മെച്ചപ്പെട്ട സംവിധാനം പുതിയ രീതിയില്‍ അടക്കം ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി ഇതിന്റെ മോഡല്‍ പരീക്ഷിച്ച് വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്താന്‍ തീരമാനിച്ചത്. പുതിയ സിസ്റ്റം വഴി എളിപ്പത്തിലും വേഗത്തിലും സേവനം നല്കാന് സാധിക്കും. സേവനം തേടി വരുന്നവര്‍ക്ക് വേഗത്തില്‍ അത് നല്കാന് കഴിയുകയും പേപ്പറുകളും മറ്റ് രേഖകളും സൂക്ഷിക്കേണ്ട ആവശ്യമുണ്ടാവുകയും ചെയ്യുകയില്ലെന്ന പ്രത്യേകതയും ഉണ്ട്.
https://www.facebook.com/Malayalivartha