Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീഡിയ വണ്‍ അവാന്റ്‌ ഗാര്‍ഡ്‌ : ഫേവര്‍ ഓഫ്‌ സൈലന്‍സ്‌ ക്യാമറയില്‍ പകര്‍ത്തിയത്‌ മലയാളി

05 MARCH 2014 01:24 AM IST
മലയാളി വാര്‍ത്ത.

മീഡിയ വണ്‍ ടിവിയുടെ അവാന്റ്‌ ഗാര്‍ഡ്‌ ഗ്രാന്റ്‌ ഫിനാലെയില്‍ മികച്ച ഷോര്‍ട്ട്‌ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ഫേവര്‍ ഓഫ്‌ സൈലന്‍സ്‌ ന്‌ ക്യാമറ ചലിപ്പിച്ചത്‌ പ്രവാസി മലയാളി. ദുബൈയില്‍ പരസ്യകമ്പനിയില്‍ ഗ്രാഫിക്‌ ഡിസൈനറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി അനീഷ്‌ സുരേന്ദ്രനാണ്‌ ശ്യംശങ്കര്‍ സംവിധാനം ചെയ്‌ത ഹ്രസ്വചിത്രത്തിന്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌.
അനീഷിന്റെ ക്യാമറ പാലക്കാട്‌-പൊള്ളാച്ചി അതിര്‍ത്തി പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം സുന്ദരമായി പകര്‍ത്തി. മുഖ്യകഥാപാത്രമായ ഫാക്‌ടറി കാവല്‍ക്കാരന്റെ വ്യത്യസ്‌ത ഭാവങ്ങള്‍ ചിത്രത്തില്‍ നിറഞ്ഞു നിന്നു. അവധിക്കാലത്ത്‌ സമ്മാനങ്ങളുമായി വീട്ടിലേക്ക്‌ വരാറുള്ള അച്ഛനെ കാത്തു നില്‍ക്കുന്ന കൊച്ചു മകന്റെ ദൃശ്യങ്ങളെടുക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നതായി അനീഷ്‌ പറയുന്നു. കൂടുതല്‍ ഷോട്ടുകളും കുട്ടിയുടെ ശ്രദ്ധയില്‍ പെടാതെയാണ്‌ എടുത്തത്‌. ചിത്രത്തിലുള്ള നായയുടെ രംഗം ഷൂട്ട്‌ ചെയ്യാനും പാടു പെട്ടു.
ചിത്രം വരപ്പിലൂടെയാണ്‌ അനീഷിന്റെ തുടക്കം. അതിനുശേഷം സ്റ്റില്‍ ഫോട്ടോഗ്രാഫിയും കഴിഞ്ഞാണ്‌ വീഡിയോ രംഗത്തിറങ്ങിയത്‌. സൈക്കിളും ഒരാളും മാത്രമഭിനയിച്ച പെഡല്‍ കില്ലര്‍ ആയിരുന്നു തുടക്കം. പിന്നീട്‌ ഒരു ബാന്‍ഡ്‌ ടീമിലെ പ്രമുഖര്‍ അഭിനയിച്ച എച്ച്‌ടുഒ എന്ന അടിപൊളി തീം വച്ചുള്ള മറ്റൊന്ന്‌. ഇപ്പോള്‍ പ്രവാസ ജീവിതത്തിലെ വിഹ്വലതകളും ഒറ്റപ്പെടലും പ്രമേയമാക്കിയ ഒബ്‌സെഷന്‍ എന്ന ഷോട്ട്‌ ഫിലിമിന്റെ തിരക്കിലാണ്‌.
വലിയ ഒരു സിനിമയിലൂടെ കുറച്ചു കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ ചെറിയ സിനിമയിലൂടെ വലിയ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ്‌ അനീഷിന്റെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends