Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വോട്ടവകാശം നേടിയത്‌ 11,174 പ്രവാസികള്‍ ; സ്‌ത്രീകള്‍ വെറും 570

10 MARCH 2014 10:49 PM IST
മലയാളി വാര്‍ത്ത.

പ്രവാസികള്‍ക്ക്‌ പേരുചേര്‍ക്കാന്‍ നിയമഭേദഗതി കൊണ്ടു വന്നെങ്കിലും അതീവ രാഷ്‌ട്രീയ സാക്ഷരതയുള്ള മലയാളി പ്രവാസികള്‍ക്ക്‌ ഇതിന്‌ അധിക താത്‌പര്യമില്ല. കേരളത്തിലെ വോട്ടര്‍ പട്ടികയനുസരിച്ച്‌ ഇതുവരെ 11,174 പ്രവാസികള്‍ മാത്രമാണ്‌ വോട്ടവകാശം നേടിയത്‌. ഇതില്‍ സ്‌ത്രീകള്‍ വെറും 570 പേര്‍ മാത്രമാണ്‌. 15 ലക്ഷത്തിലേറെ മലയാളികള്‍ വിദേശത്ത്‌ ജോലി ചെയ്യുമ്പോഴാണ്‌ ഈ അവസ്ഥ. നാട്ടിലുണ്ടെങ്കില്‍ മാത്രമേ വേട്ടു രേഖപ്പെടുത്താനാവൂ എന്നതാണ്‌ പ്രവാസികള്‍ക്ക്‌ ഇതിനോട്‌ താത്‌പര്യം കുറയാന്‍ കാരണമെന്ന്‌ തോന്നുന്നു.
ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം മണ്‌ഡലത്തില്‍ നിന്നു പോലും 736 പേരെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയുള്ളൂ. ഈ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വോട്ടവകാശം നേടിയത്‌ വടകര ലോക്‌സഭാ മണ്‌ഡലത്തില്‍ നിന്നാണ്‌ 3,196 പേര്‍. ഇതില്‍ 42 പേര്‍ സ്‌ത്രീകളാണ്‌. തൊട്ടു പിന്നില്‍ പൊന്നാനിയാണ്‌ 1,558 അതില്‍ സ്‌ത്രീകള്‍ 25 പേര്‍. കണ്ണൂരിലാകട്ടെ 1538 പേരില്‍ സ്‌ത്രീകള്‍ 40 പേര്‍.
നാട്ടില്‍ നിന്ന്‌ പഠനത്തിനുവേണ്ടിയോ ജോലിക്കോ വിദേശത്ത്‌ കഴിയുന്നവര്‍ക്കാണ്‌ പ്രവാസി വോട്ടറാവാന്‍ അവസരം നല്‍കിയത്‌. ഇവര്‍ക്ക്‌ മറ്റു രാഷ്‌ട്രങ്ങളുടെ പൗരത്വം പാടില്ല. 2011 ജനുവരി 1 ന്‌ 18 വയസ്സ്‌ പൂര്‍ത്തിയായിരിക്കണം. പട്ടികയില്‍ പേര്‌ ചേര്‍ത്താല്‍ ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വോട്ടിടാം.
വോട്ടവകാശം കിട്ടാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന്‌ അപേക്ഷാ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പാസ്‌പോര്‍ട്ട്‌ രേഖകള്‍ സഹിതം അതത്‌ രാജ്യത്തെ ഇന്ത്യന്‍ കമ്മീഷന്‍ ഓഫീസില്‍ നല്‍കണം. ഈ ഓഫീസ്‌ അംഗീകരിച്ചാല്‍ മാത്രമേ പേര്‍ ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടില്ല. നാട്ടില്‍ വോട്ടിടാനെത്തുമ്പോള്‍ പാസ്‌പോര്‍ട്ടാണ്‌ ഹാജരാക്കേണ്ടത്‌.
മറ്റ്‌ മണ്‌ഡലങ്ങളിലെ പ്രവാസി വോട്ടര്‍മാര്‍ (ബ്രായ്‌ക്കറ്റില്‍ സ്‌ത്രീകളുടെ എണ്ണം) കാസര്‍കോട്‌ 823( 28), വയനാട്‌ 252(13) , കോഴിക്കോട്‌ 497(30), പാലക്കാട്‌ 76(12) , ആലത്തൂര്‍ 122 (10) . തൃശൂര്‍ 251(26) , ചാലക്കുടി 354(40), എറണാകുളം 121 (30) , ഇടുക്കി 102(26), കോട്ടയം 185(43) , ആലപ്പുഴ 105(10), മാവേലിക്കര 256(38) , പത്തനംതിട്ട 536(83), കൊല്ലം 183(16), ആറ്റിങ്ങല്‍ 234(20), തിരുവനന്തപുരം 91(21). തിരുവനന്തപുരം ലോക്‌സഭാമണ്‌ഡലത്തിലെ പാറശ്ശാല, നെയ്യാറ്റിന്‍കര എന്നീ നിയമസഭാ മണ്‌ഡലങ്ങളില്‍ ഒരു പ്രവാസി വോട്ടര്‍പോലുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (22 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (34 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (42 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

Malayali Vartha Recommends