Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സിബിറ്റ് ​ഐ.ടി എക്‌സിബിഷന് തുടക്കമായി

11 MARCH 2014 11:54 PM IST
മലയാളി വാര്‍ത്ത.

ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ഐടി ഫെയര്‍ സിബിറ്റ് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 9ന് വൈകിട്ട് ആറുമണിയ്ക്ക് ഹാനോവറില്‍ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ചയാണ് മേളയുടെ ഔദ്യോഗിക തുടക്കം. ഡാറ്റാബിലിറ്റി എന്നതാണ് ഇത്തവണത്തെ സിബിറ്റ് മോട്ടോ. ഞങ്ങള്‍ ജര്‍മനി തുടങ്ങുന്നു , നിങ്ങള്‍ നിറവേറ്റുന്നു എന്ന കമന്റോടുകൂടിയാണ് മെര്‍ക്കല്‍ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

നീഡര്‍സാക്‌സന്‍ സംസ്ഥാന മുഖ്യമന്ത്രി സ്റ്റെഫാന്‍ വൈയ്ല്‍ , ബിറ്റ്‌കോം ചെയര്‍മാന്‍ പ്രഫ. ഡീറ്റര്‍ കെംപ്ഫ് , ഫോള്‍ക്‌സ്‌ വാഗന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രഫ. ഡോ.മാര്‍ട്ടിന്‍ വിന്റര്‍ കോണ്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം 2000 പേര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പാര്‍ട്ണര്‍ രാജ്യം ബ്രിട്ടനാണ്. പോയ വര്‍ഷത്തേതിന്റെ ഇരട്ടി ബ്രിട്ടീഷ് എക്‌സിബിറ്റര്‍മാര്‍ ഇക്കുറി എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഐ.ടി വിപണിയുടെ വളര്‍ച്ച ഇവിടെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. വാണിജ്യ - നിക്ഷേപകാര്യ മന്ത്രി ലോര്‍ഡ് ലിവിങ്‌സ്റ്റണിന്റെ നേതൃത്വത്തിലാണ് ബ്രിട്ടീഷ് സംഘം പങ്കെടുക്കുന്നത്. ഇ-ഹെല്‍ത്ത് , ബിഗ് ഡേറ്റ , സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളിലെ ബ്രിട്ടന്റെ മികവാണ് ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,30,000 ഐ.ടി പ്രൊഫഷണലുകള്‍ മേളയില്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെയുള്ളവരാണ് പ്രദര്‍ശനങ്ങളൊരുക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ യു.കെയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് ജര്‍മനി. പ്രതിവര്‍ഷം 40 ബില്യന്‍ യൂറോ മതിക്കുന്ന കയറ്റുമതിയാണ് യുകെ ജര്‍മനിയിലേക്കു നടത്തുന്നത്.

70 ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 4000 ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് , കൊച്ചിയിലെ കാല്‍പ്പിന്‍ , ആദിത് മൈക്രോസിസ് , 3 ഇ ഐറ്റി സൊല്യൂഷന്‍സ് , ദേവ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , ടെക്‌നോകുസ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് എന്നിവ ഉള്‍പ്പടെ 40 ഓളം കമ്പ്യൂട്ടര്‍ കമ്പനികള്‍ മേളയില്‍ പ്രദര്‍ശകരായുണ്ട്. ഹാള്‍ 6 ലാണ് ഇന്‍ഡ്യന്‍ പവലിയന്‍.

60 രാജ്യങ്ങളില്‍ നിന്നുള്ള 5000 ഓളം മാധ്യമപ്രതിനിധികള്‍ മേള ലോകത്തെ അറിയിക്കാന്‍ ഹാനോവറില്‍ എത്തിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് സന്ദര്‍ശന സമയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്ദര്‍ശകര്‍ ഇക്കുറി പ്രദര്‍ശനം കാണാന്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഹാനോവറിലെ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേള ഈ മാസം 14 ന് (വെള്ളി) സമാപിയ്ക്കും.

ഇപ്രാവശ്യത്തെ സിബിറ്റ് മേളയില്‍ കമ്പ്യൂട്ടര്‍ വിദഗ്ധരെ കമ്പനികള്‍ നേരിട്ട് റിക്രൂട്ട്‌ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വിദഗ്ധപഠനവും പരിശീലനവും നേടിയവര്‍ക്ക് ഇത്തരത്തിലൊരു ജോബ് അനൗണ്‍സ്‌മെന്റ് വളരെ സഹായകമാവും. എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ ഒന്‍പതില്‍ ആയിരിയ്ക്കും ഇതിനുള്ള അവസരം. ഇതിനായി job and career at CeBIT അല്ലെങ്കില്‍ jobs.cebit.de, http://www.cebit.de/de/exhibition/karriere/it-fachkraefte/ എന്നീ ലിങ്കുകളിലൂടെ അതാതു മേഖലകളില്‍ ബന്ധപ്പെട്ട് ഇന്റര്‍വ്യൂവിനും മറ്റും പ്രയോജനപ്പെടുത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (22 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (34 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (42 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

Malayali Vartha Recommends