Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനില്‍ മലയാളി സ്ത്രീ തട്ടിപ്പിന് ഇരയായി

27 FEBRUARY 2017 10:44 AM IST
മലയാളി വാര്‍ത്ത

ലോട്ടറി തട്ടിപ്പിന് ഇരയാകുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ടെലിഫോണ്‍വഴിയുളള ലോട്ടറി തട്ടിപ്പിന് ഇരയായത് കൊല്ലം സ്വദേശിനിയായ ക്‌ളീനിങ് ജീവനക്കാരിയാണ്. 500 റിയാലാണ് ഇവര്‍ക്ക് നഷ്ടമായത്. കഴിഞ്ഞ 25 വര്‍ഷമായി ഒമാനില്‍ ക്‌ളീനിങ് ജോലി ചെയ്യ്കയാണിവര്‍. ആദ്യമായിട്ടാണ് ഇങ്ങനൊരു തട്ടിപ്പിന് ഇരയായത് എന്നാണ് ഇവര്‍ പറയുന്നത്.

ഒമാന്‍ടെലില്‍നിന്നാണെന്ന് പരിചയപ്പെടുത്തികൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് ഇവര്‍ക്ക് ഫോണ്‍ വന്നത്. അറബി അറിയില്ല എന്ന് പറഞ്ഞതിനാല്‍ ഇംഗ്ലീഷിലാണ് ഫോണില്‍ സംസാരിച്ചത്. സംശയത്തിന് ഇടനല്‍കാതെ അവരുടെ പേരി വിളിച്ചാണ് സംസാരിച്ചത്. 20,000 റിയാല്‍ ലോട്ടറി അടിച്ചിരിക്കുകയാണെന്നും പണം ലഭിക്കണമെങ്കില്‍ ബാങ്ക അക്കൗണ്ട് നല്‍കണമെന്നും അവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് എച്ച്.എസ്.ബി.സി ബാങ്കിലെ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി. എന്നാല്‍, താങ്കളുടെ അക്കൗണ്ടില്‍ മതിയായ പണമില്ലെന്നും മിനിമം ബാലന്‍സില്ലാതെ പണം കൈമാറാന്‍ കഴിയില്ലെന്നും തട്ടിപ്പുകാര്‍ പറഞ്ഞു

500 റിയാലെങ്കിലും ബാലന്‍സ് വേണമെന്നും അതിനാല്‍ ഉടന്‍ അത്രയും പണം ബാങ്ക് മസ്‌കത്തിന്റെ അക്കൗണ്ട് നമ്പര്‍ നല്‍കി അതിലിടാന്‍ നിര്‍ദേശിച്ചു. 240 റിയാല്‍ മാത്രമാണ് ഉള്ളതെന്ന് പറഞ്ഞപ്പോള്‍ അത് അക്കൗണ്ടിലിടാന്‍ പറഞ്ഞു. ഇത് ചെയ്ത ശേഷവും പ്രൈസ് മണി ട്രാന്‍സ്ഫറാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ 250 റിയാല്‍ കൂടി ആരില്‍നിന്നെങ്കിലും കടം വാങ്ങിയാണെങ്കിലും ഉടന്‍ നിക്ഷേപിക്കണമെന്നും വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. അതോടെ, ഒരു സുഹൃത്തില്‍ നിന്ന് 260 റിയാല്‍ കൂടി കടം വാങ്ങി അക്കൗണ്ടില്‍ നിക്ഷേപിച്ചു.

ലോട്ടറി നല്‍കുന്നത് നാലു കമ്പനികളാണെന്നും സൗദി മൊബൈല്‍ കമ്പനിയുടെ തുക കൂടി കിട്ടണമെങ്കില്‍ 150 റിയാല്‍ കൂടി ഇടണമെന്നുമായിരുന്നു അടുത്ത ആവശ്യം. അപ്പോള്‍ എനിക്ക് ലോട്ടറി വേണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞപ്പോള്‍ ഉടന്‍ ബാങ്കില്‍ പോവാനും പണം അക്കൗണ്ടില്‍ എത്തുമെന്നും പറഞ്ഞു. അങ്ങനെ ബാങ്കില്‍ പോയി മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും പണം വന്നില്ല. ഏറെ കഴിഞ്ഞശേഷം വീണ്ടും വിളിച്ച് 10 റിയാലിന്റെ ഉരീദു കാര്‍ഡ് നമ്പര്‍ അയച്ചുതന്നാല്‍ പണം കിട്ടുമെന്ന് പറഞ്ഞതനുസരിച്ച് അതും അയച്ചുകൊടുത്തു. എന്നാല്‍, പിന്നീട് ടെലിഫോണ്‍ ഓഫ് ആവുകയായിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ പബ്‌ളിക് പ്രോസിക്യുഷന് പരാതി നല്‍കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (7 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (14 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (23 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (45 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (50 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends