Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹ്‌റൈനില്‍ കഴിഞ്ഞ നാലുമാസമായി ശമ്പളമില്ലാതെ തൊഴിലാളികള്‍ നരകയാതന അനുഭവിക്കുന്നു

03 MARCH 2017 04:06 PM IST
മലയാളി വാര്‍ത്ത

ബഹ്‌റൈനില്‍ കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ നരകിക്കുന്നു. ബഹ്‌റൈനിലെ പ്രശസ്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് ഇത്തരത്തില്‍ നരകയാതന അനുഭവിക്കുന്നത്. കഴിഞ്ഞദിവസം ഈ സ്ഥാപനത്തിലെ 160 തൊഴിലാളികള്‍ തൊഴില്‍മന്ത്രാലയത്തിലേക്ക് പ്രതിഷേധപ്രകടനം നടത്തുകയും മന്ത്രാലയത്തില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. മുടങ്ങിപ്പോയ ശമ്പളം എങ്ങനെയെങ്കിലും ലഭ്യമാക്കി നാട്ടിലയ്ക്കണമെന്നാണ് ഈ തൊഴിലാളികളുടെ ആവശ്യം. ഇന്ത്യ, പാകിസ്താന്‍, ബംഗഌദേശ് രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളാണേറെയും.

കരാറെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ നിരവധി പ്രോജക്ടുകളുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നും അതുമൂലം മാത്രമാണ് ശമ്പളം നല്‍കാനാവാത്തതെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് ദിനാര്‍ മുടങ്ങികിടക്കുകയാണ്. ഈ തുക പിരിഞ്ഞുകിട്ടുന്ന മുറയ്ക്ക് ശമ്പളം നല്‍കാമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഒരു നേരത്തെ ആഹാരത്തിന് പോലും തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നതറഞ്ഞ് നിരവധിപേര്‍ സഹായത്തിന് എത്തിയിട്ടുണ്ട്. ബഹ്‌റൈനിലെ പല സ്ഥാപനങ്ങളിലും ശമ്പളം ലഭിക്കാതെ നിരപധി തൊഴിലാളികള്‍ ഇത്തരത്തില്‍ നരകയാതന അനുഭവിക്കുകയാണ്. 

ഏതാനുംമാസങ്ങളായി വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് വിദേശത്തൊഴിലാളികള്‍. നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ധിച്ചതിനുമേല്‍ ഫഌറ്റുകളുടെ വാടകയും കുതിച്ചുയര്‍ന്നപ്പോള്‍ ഇടത്തരം ശമ്പളം വാങ്ങുന്നവര്‍ പോലും നാട്ടിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചാലോചിക്കുകയാണ്. മലയാളികളടക്കമുള്ള നിരവധിപേര്‍ കുടുംബത്തെ നാട്ടിലയക്കുന്നു.ഇടത്തരക്കാരും താഴ്ന്നവരുമാനക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (16 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (22 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (29 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends