സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി
സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ വ്യക്തമാക്കി. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നീ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സൗദി വിഷന്‍ 2030 രൂപവത്കരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്. തൊഴിലന്വേഷകരായ യുവാക്കളുടെ പങ്കാളിത്തത്തോടെ മാത്രമേ സ്വദേശിവത്കരണത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ. ചില്ലറ വില്പന മേഖല, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതെല്ലാം തൊഴിലുകളില്‍ എന്ന് മുതല്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുമെന്ന വിശദാംശങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha