Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ സന്തോഷത്തോടെ സ്വീകരിച്ചു

04 MARCH 2017 12:39 PM IST
മലയാളി വാര്‍ത്ത

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ ദുബായില്‍ നടത്തിയ പ്രസംഗത്തോട് ഏറെക്കുറെ നീതിപുലര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രവാസികള്‍ക്ക് പിണറായി നല്‍കിയ വാക്ക് മാറില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ പ്രവാസികള്‍ക്കു നേരിട്ടു പങ്കാളികളാകാം എന്നതാണ് ഇതില്‍ പ്രധാനം. പ്രവാസി ചിട്ടി എന്ന നൂതന ആശയം സാധാരണക്കാരുടെ ഉള്‍പ്പെടെ നിക്ഷേപങ്ങള്‍ക്കു സുരക്ഷയേകും. 20 ലക്ഷത്തോളം മലയാളികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. അതിനാല്‍ ചുരുങ്ങിയത് ഒരുലക്ഷം പേരെയെങ്കിലും ചിട്ടിയില്‍ പങ്കാളികളാക്കാം.

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്നു 2000 ആക്കിയതും പ്രവാസി പുനരധിവാസത്തിനും മറ്റുമായി 18 കോടി രൂപ അനുവദിച്ചതും ആശാവഹമാണെന്ന് ഐബിഎംസി ഗ്രൂപ്പ് എംഡിയും സിഇഒയുമായ പി.കെ.സജിത്കുമാര്‍ പറഞ്ഞു. തീരദേശ-മലയോര ഹൈവേകള്‍ക്കുള്ള 10,000 കോടിരൂപയുടെ കിഫ്ബി ഫണ്ട് കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി ബോണ്ട് വഴി സമാഹരിക്കാനാണു തീരുമാനം. കിഫ്ബി ഫണ്ടിലും ബോണ്ടിലും നേരിട്ടു പങ്കാളികളാകാം. കിഫ്ബി ഫണ്ട് കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകവും പ്രവാസി നിക്ഷേപത്തിനുള്ള അംഗീകാരവുമാണ്. പ്രവാസികള്‍ നാടിന്റെ നട്ടെല്ലു തന്നെയാണെന്ന പ്രഖ്യാപനം കൂടിയാണിത്. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാബേസ് തയാറാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും മറുനാടന്‍ മലയാളികള്‍ക്കുള്ള അംഗീകാരമാണ്. ലോകമാകെയുള്ള മലയാളികളുടെ ഏകീകരണത്തിനും വിവരങ്ങള്‍ സംബന്ധിച്ച സമഗ്രതയ്ക്കും ഇതു സഹായകമാകും.

ഡോ. തോമസ് ഐസക് അവതരിപ്പിച്ചത് സാധാരണക്കാരനായ പ്രവാസിയുടെ ക്ഷേമം ഉറപ്പാക്കുന്ന ബജറ്റാണെന്ന് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി.ഷംസുദീന്‍ പറഞ്ഞു. പ്രവാസി ചിട്ടി, കിഫ്ബി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും ഗുണകരമാകും. പ്രവാസികളുടെ പങ്കാളിത്തത്തോടെ 25,000 കോടി രൂപ അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ ഉപയോഗപ്പെടുത്താനുള്ള തീരുമാനം കേരളത്തില്‍ വികസന മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാമെന്നും പറഞ്ഞു. കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള പദ്ധതികളാണു പ്രഖ്യാപിച്ചത്. പ്രവാസി പെന്‍ഷന്‍ വര്‍ധന, നോര്‍ക്ക പദ്ധതി, പുനരധിവാസം, ക്ഷേമനിധി തുടങ്ങിയവ ഗുണപരമായ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (16 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (22 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (29 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends