Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ദുബായ് യാത്രക്കാരുടെ ശ്രദ്ധക്ക് : കുത്തി നിറച്ച ലഗേജുകള്‍ ഇനി പറ്റില്ല

05 MARCH 2017 02:04 PM IST
മലയാളി വാര്‍ത്ത

ദുബായ് വിമാനത്താവളത്തിൽ ഇനി തോന്നുന്നത് പോലെ ലഗേജുകൾ കൊണ്ട് വരാനാകില്ല. കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ഇനി ദുബൈ വിമാനത്താവളം വഴി കടത്തിവിടില്ല.
കൃത്യമായ ആകൃതിയില്ലാതെ കൊണ്ട് വരുന്ന ലഗേജുകൾ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാർക്ക് ലഗേജ് എടുക്കുന്നതിനുള്ള താമസം ഒഴിവാക്കാനും ലഗേജ് പരിശോധന കുറേക്കൂടി എളുപ്പമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം കൊണ്ട് വന്നതെന്ന് ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഓപ്പറേറ്റർ വൈസ് പ്രസിഡന്റ് അലി അങ്കിസേഹ് പറഞ്ഞു
ഈ മാസം എട്ടു മുതല്‍ കര്‍ശനമായി നടപ്പാക്കുന്ന നിയമങ്ങള്‍ പ്രകാരം എല്ലാ ബാഗുകളും പരന്ന രീതിയിലുള്ളതാവണം. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ അനുവദനീയമല്ല.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ലഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബൈ വിമാനത്താവളത്തിലെ ബെല്‍റ്റുകളില്‍ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും സ്തംഭനം സൃഷ്ടിക്കാറുണ്ട്. ഒരു ബാഗേജ് കൈകാര്യം ചെയ്യാന്‍ 29 മിനിറ്റാണ് വേണ്ടത്.കൂടുതല്‍ വലുപ്പത്തില്‍ കയറുകൊണ്ടും മറ്റും കെട്ടിക്കൊണ്ടുവരുന്ന ഇത്തരം ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകളില്‍ കുടുങ്ങുന്നതും യഥാസമയം ലോഡ് ചെയ്യാനാകാത്തതും കണക്കിലെടുത്താണു നടപടി. ലഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ശരിയായ രൂപത്തിലും വലിപ്പത്തിലുമല്ലാത്ത ലഗേജുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് അധികൃതര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അവ അഴിച്ച് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളില്‍ പാക്ക് ചെയ്യേണ്ടി വരും.
ലഗേജ് കൊണ്ട് വരുമ്പോൾ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

1 വൃത്താകാരമായ ലഗേജുകൾ അനുവദിക്കുകയില്ല

2 പരന്ന പ്രതലമില്ലാത്ത ലഗേജുകൾ തിരസ്കരിക്കപ്പെടും.

3 ക്രമ രഹിത ആകൃതിയിലുള്ള ലഗേജുകൾ അനുവദിക്കുകയില്ല.

4 ലഗേജുകൾക്ക് അമിതമായ വലിപ്പമുണ്ടാകരുത്

ഈ മാനദണ്ഡം പാലിക്കാതെയുള്ള ലഗേജുകൾ മാറ്റി കെട്ടേണ്ടി വരുന്നതോടൊപ്പം ഒരു സംഖ്യ ഫീസായും നൽകേണ്ടി വരും.

75 ഫുടബോൾ ഗ്രൗണ്ടിന് സമാനമായി 140 കിലോമീറ്റർ വിസ്തൃതിയുള്ള ദുബൈ വിമാനത്താവളത്തിലെ ലഗേജ് സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 21000 മോട്ടോർ വെച്ച് 15000 ട്രേകളാണ് ഇവിടെ ലഗേജിന് വേണ്ടിയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (4 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (11 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (19 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (42 minutes ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (8 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (8 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (9 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (9 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (9 hours ago)

Malayali Vartha Recommends