Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം

07 MARCH 2017 03:01 PM IST
മലയാളി വാര്‍ത്ത

പ്രവാസി തൊഴിലാളികളുടെ തൊഴില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ തൊഴില്‍ നിയമ പ്രകാരം അവകാശങ്ങളേയും ചുമതലകളേയും കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ വകുപ്പ് ഓണ്‍ലൈന്‍ ബോധവത്കരണ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പരാതികള്‍ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്തോ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13 ലെ ശാഖയിലോ നേരിട്ട് നല്‍കാം.

പരാതി നല്‍കുന്നതിനായി പ്രത്യേക അപേക്ഷാ ഫോമാണുള്ളത്. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് ഖത്തര്‍ ഐ.ഡിയുടെ പകര്‍പ്പും ചേര്‍ത്ത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ഓഫീസില്‍ നല്‍കണം. ഓണ്‍ലൈന്‍ വഴിയാണ് പരാതി നല്‍കുന്നതെങ്കില്‍ ലേബര്‍ റിലേഷന്‍ വകുപ്പ് കമ്പനിയുടെ പ്രതിനിധിക്ക് മന്ത്രാലയം ഓഫീസില്‍ ഹാജരാകാന്‍ സന്ദേശം അയക്കും. സന്ദേശത്തിന്റെ പകര്‍പ്പ് പരാതിക്കാരനും അയക്കും. മന്ത്രാലയത്തിന്റെ പരിധിയിലുളള പരാതിയാകണം നല്‍കേണ്ടത്. തൊഴിലാളിയുടേയും തൊഴിലുടമയുടേയും സാന്നിധ്യത്തിലാണ് പരാതി ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിനായി കോമ്പീറ്റന്റ് കോര്‍ട്ടിലേക്ക് കൈമാറും. തൊഴിലുടമകള്‍ മന്ത്രാലയം അംഗീകരിച്ച കരാറിന്റെ പകര്‍പ്പ് നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം.

തൊഴിലാളികള്‍ ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കണമെന്നും വാണിജ്യ രഹസ്യങ്ങള്‍ പരസ്യമാക്കരുതെന്നും രാജ്യത്തെ ആചാരങ്ങളും നിയമങ്ങളും ബഹുമാനിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റ് കമ്പനികളില്‍ ജോലി ചെയ്യരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലാളികള്‍ക്ക് പരാതി സമര്‍പ്പിക്കാനായി സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ പതിനൊന്ന് സ്വയം പ്രവര്‍ത്തന മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം മുഴുവന്‍ ശമ്പളത്തോടു കൂടി രണ്ടാഴ്ച രോഗാവധിക്ക് അര്‍ഹതയുണ്ട്. അവധി നീട്ടിയാല്‍ നാലാഴ്ച വരെ പകുതി ശമ്പളം ലഭിക്കും. രോഗാവധി ആറ് ആഴ്ചയിലധികം നീട്ടേണ്ടി വന്നാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയോ രാജി വെക്കുകയോ അല്ലെങ്കില്‍ ആരോഗ്യാവസ്ഥയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യുന്നത് വരെ ശമ്പളമുണ്ടാകുകയില്ല. അംഗീകൃത ഡോക്ടറിന്റെയും തൊഴിലുടമയുടേയും അംഗീകാരവും രോഗാവധിക്ക് ആവശ്യമാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends