Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാട്ടില്‍ നിന്നും ബന്ധു കൊടുത്തുവിട്ട പൊതിയില്‍ കഞ്ചാവ്; കുവൈത്തില്‍ 14 മാസം ജയില്‍ശിക്ഷ. നിരപരാധിയെന്ന് കണ്ട് ഒടുവില്‍ കബീറിന് മോചനം.

11 MARCH 2017 12:16 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂര്‍ : നാട്ടില്‍ നിന്നും കൊടുത്തുവിട്ട പൊതിയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ അടച്ച മലയാളിക്ക് ഒടുവില്‍ മോചനം. പെരുമ്പാവൂര്‍ സൗത്ത് വല്ലം പറക്കുന്നന്‍ പി.എസ്. കബീര്‍ (47) ആണ് കുവൈത്തിലേക്ക് പോകുമ്പോള്‍ ബന്ധു കൊടുത്തുവിട്ട കഞ്ചാവുപൊതി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ടത്.
പതിനാലു മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ച കബീറിനെ ഒടുവില്‍ നിരപരാധിയാണെന്നു ബോധ്യമായതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ജയില്‍ മോചിതനായ കബീര്‍ വെള്ളിയാഴ്ച നാട്ടില്‍ തിരിച്ചെത്തി. കുവൈത്തില്‍ ടാക്‌സി ഡ്രൈവറായിരുന്ന കബീര്‍ 2015ല്‍ അവധിക്ക് നാട്ടിലെതത്തിയ ശേഷം തിരികെ പോകുമ്പോഴാണ് ചതിയില്‍പ്പെട്ടത്.

കുവൈത്തില്‍ ഒപ്പമുണ്ടായിരുന്ന അല്‍ത്താഫ് എന്നയാള്‍ക്കു കൊടുക്കാന്‍ ബന്ധു കൊടുത്തുവിട്ട ഉണക്കയിറച്ചി പൊതിയില്‍ ആണ് കഞ്ചാവുണ്ടായിരുന്നത്. 2015 നവംബര്‍ 22ന് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയില്‍ ആണ് കബീര്‍ കഞ്ചാവുമായി പിടിക്കപ്പെട്ടത്. ചെമ്പറക്കി സ്വദേശിയായ അല്‍ത്താഫ് എന്നയാളാണ് കുവൈത്തില്‍ വെച്ച് ഇറച്ചി കബീറില്‍നിന്നു വാങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കബീര്‍ പിടിയിലായത് അറിഞ്ഞ അല്‍ത്താഫ് അവിടെനിന്നു മുങ്ങി നാട്ടിലെത്തി.
എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് കബീര്‍ ജയിലിലാവുകയായിരുന്നു. 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയുമാണ് കുവൈത്ത് കോടതി കബീറിനു വിധിച്ചത്. വിവരമറിഞ്ഞ കബീറിന്റെ ഭാര്യ പെരുമ്പാവൂരില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കബീര്‍ നിരപരാധിയാണെന്നു തെളിയുകയും യഥാര്‍ത്ഥ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.

അല്‍ത്താഫിനെയും ഇറച്ചി കൊടുത്തുവിട്ട റിനീഷിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേരള പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സഹിതം ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലുകളെത്തുടര്‍ന്നാണ് 14 മാസത്തെ ജയില്‍വാസത്തിനു ശേഷം കബീറിനു മോചനം ലഭിച്ചത്. മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് കുവൈത്ത് പോലീസ് അതിക്രൂരമായി തന്നെ മര്‍ദിച്ചുവെന്നു തിരിച്ചെത്തിയ കബീര്‍ പറഞ്ഞു.

മൂന്നു കോടതികളില്‍ അപ്പീല്‍ നല്‍കിയ ശേഷമാണു നിരപരാധിത്വം തെളിയിക്കാനായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി കെ.സി. ജോസഫ് എന്നിവരുടെ ഇടപെടലുകളും മോചനം എളുപ്പമാകാന്‍ കരണമായതായി കബീര്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends