Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഏപ്രില്‍ മുതല്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും

21 MARCH 2017 02:15 PM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ മുതല്‍ ഭക്ഷണസാധനങ്ങള്‍ പൂര്‍ണ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ജിസിസി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി ഒക്‌ടോബറില്‍ പ്രാബല്യത്തിലാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതിയില്‍ ഏറ്റവും മുന്തിയ രാജ്യാന്തര സുരക്ഷാമാനദണ്ഡം ഉറപ്പാക്കാനാണു ജിസിസി രാജ്യങ്ങള്‍ പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ആരോഗ്യകരമല്ലാത്ത ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാന സാങ്കേതിക നടപടികളാണ് ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുകയെന്നു ഭക്ഷ്യസുരക്ഷാ പാരിസ്ഥിതികാരോഗ്യ വിഭാഗം ഡയറക്ടര്‍ വാസന്‍ അബ്ദുല്ല അല്‍ബേക്കര്‍ പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ജിസിസി രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ ഇറക്കുമതിക്കു രാജ്യാന്തര 

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് ഇസ്‌ലാമിക ആചാരങ്ങള്‍ പാലിച്ച് അറുത്തെടുത്ത ഇറച്ചിയാണ് ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ്. എന്നാല്‍ വാണിജ്യേതര ഉപയോഗത്തിനായി പായ്ക്ക് ചെയ്‌തെത്തിക്കുന്ന സാധനങ്ങള്‍ക്കു ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. ഇവ വൃത്തിയായി പായ്ക്ക് ചെയ്യുകയും നിര്‍മാണ, എക്‌സ്പയറി തീയതികള്‍ രേഖപ്പെടുത്തുകയും ചെയ്താല്‍ മതി. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷ്യസാധനങ്ങള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കു പിടിച്ചെടുക്കാം. പരിശോധനാ വേളയില്‍ത്തന്നെ ആവശ്യമായ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇറക്കുമതിക്കാര്‍ ബാധ്യസ്ഥരാണ്. സംശയാസ്പദമായി പിടിച്ചെടുക്കുന്ന സാധനങ്ങള്‍ തുടര്‍പരിശോധനയില്‍ മായം കലരാത്തതോ വിഷാംശമില്ലാത്തതോ ആണെന്നു വ്യക്തമായാല്‍ വിട്ടുകൊടുക്കണം. ഖത്തറിലേക്കുള്ള ഭക്ഷ്യ ഇറക്കുമതിക്കു കരിമ്പട്ടികയില്‍ പെടുത്താത്ത രാജ്യങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ എത്തിക്കുന്നതെങ്കില്‍ പ്രത്യേക ഹെല്‍ത് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അല്‍ബേക്കര്‍ പറഞ്ഞു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാകുന്നത് ആരോഗ്യം അപകടത്തിലാക്കുകയോ രോഗങ്ങള്‍ക്കിടയാക്കുകയോ ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ കാര്യത്തിലാണ്. ഭക്ഷ്യജന്യ രോഗങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഭക്ഷണസാധനങ്ങളെ ഗുരുതരം, ഇടത്തരം, ലഘുതരം എന്നിങ്ങനെ മൂന്നുവിഭാഗമാക്കി തിരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാവുന്ന ഭക്ഷ്യസാധനങ്ങളുടെ കാര്യത്തില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റ് വേണം. ഈ മാസം സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന ജിസിസി ഭക്ഷ്യസുരക്ഷാ സമിതി യോഗത്തിലാണ് പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഇറച്ചി, ഇറച്ചിയുല്‍പന്നങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, കടല്‍ വിഭവങ്ങള്‍, മുട്ട, മുട്ട ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍, സംസ്‌കരിച്ചെടുക്കുന്ന ഭക്ഷ്യസാധനങ്ങള്‍, തേനും തേനുല്‍പന്നങ്ങളും, കുപ്പികളിലാക്കിയ ഭക്ഷ്യസാധനങ്ങള്‍ എന്നിവയാണ് മുഖ്യമായും പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ പരിധിയില്‍ വരുന്നത്. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (32 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (40 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (43 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends