Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാണാതായ മലയാളി യുവാവ്‌ നാടുകടത്തല്‍ കേന്ദ്രത്തില്‍

21 MARCH 2014 04:49 AM IST
മലയാളി വാര്‍ത്ത.

 ഫെബ്രുവരി 27 മുതല്‍ കാണാതായ കോഴിക്കോട്‌ കാരശേരി ചക്കിങ്ങല്‍ സലീമിനെ (25) റിയാദ്‌ ഷുമൈസിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കണ്ടെത്തിയതായി സാമൂഹികപ്രവര്‍ത്തകരായ ഷിബു പത്തനാപുരവും ബഷീര്‍ പാണക്കാടും അറിയിച്ചു. രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ അജ്‌ഞാതനായ ഇന്ത്യക്കാരന്‍ എന്ന നിലയിലാണ്‌ നാടുകടത്തല്‍ കേന്ദ്രത്തില്‍ മനോദൗര്‍ബല്യമുള്ള സലീം കഴിയുന്നത്‌. മേല്‍വിലാസം കൃത്യമായി പറയാതിരുന്ന സലീമിനെക്കുറിച്ച്‌ അധികൃതര്‍ സാമൂഹികപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. 

മൂന്നു വര്‍ഷം മുന്‍പ്‌ റിയാദിലെത്തിയ സലീം നസീമിലെ ഒരു കടയില്‍ ജീവനക്കാരനായിരുന്നു. ബന്ധുവില്‍ നിന്നു വാങ്ങിയ വീസയിലാണ്‌ സലീം റിയാദിലെത്തിയത്‌. അവിവാഹിതനായ സലീം നാട്ടില്‍ പോകുന്നതിനായി സ്‌പോണ്‍സറില്‍ നിന്നു റീ എന്‍ട്രി അടിപ്പിച്ചിരുന്നു. എന്നാല്‍ ഏജന്റായ ബന്ധുവും സ്‌പോണ്‍സറും തമ്മിലുള്ള പ്രശ്‌നം കാരണം അദ്ദേഹം പാസ്‌പോര്‍ട്ട്‌ സലീമിനു വിട്ടു നല്‍കിയില്ല. നാട്ടില്‍ പോകാന്‍ കഴിയാത്ത വിഷമംമൂലം മുറി വിട്ടിറങ്ങി റോഡിലലയുന്നതിനിടയിലാകാം സലീം പൊലീസ്‌ പിടിയിലായതെന്നു കരുതുന്നു. സലീമിന്റെ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടുപോയെന്നാണ്‌ സ്‌പോണ്‍സര്‍ പറയുന്നത്‌. തിരിച്ചറിയല്‍ രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ ഹാജരാക്കാനും ഉടനെ ഇസി എടുത്ത്‌ എകക്കസിറ്റ്‌ അടിച്ച്‌ നാട്ടിലയയ്‌ക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ പാണക്കാട്‌ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends