Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം : മലയാളിയുടെ വധശിക്ഷ ശരിവെച്ചു

24 MARCH 2014 12:44 AM IST
മലയാളി വാര്‍ത്ത.

 അബുദാബിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ സ്‌കൂള്‍ ജീവനക്കാരന്‌ കീഴ്‌കോടതി വിധിച്ച വധശിക്ഷ അപ്പീല്‍സ്‌ കോടതി ശരിവെച്ചു. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസില്‍ മലപ്പുറം ജില്ലാക്കാരനായ ഗംഗാധരനെയാണ്‌( 56) വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. ഏഴു വയസ്സുള്ള സ്വദേശി ബാലികയെ ബലാല്‍സംഗം ചെയ്‌ത കേസിലാണ്‌ ശിക്ഷ. പ്രതി അപ്പീല്‍ നല്‌കിയെങ്കിലും കോടതി അത്‌ തള്ളികളഞ്ഞു. 

2013 ഏപ്രില്‍ 14 നാണ്‌ സംഭവം നടന്നത്‌. ജൂലൈ അവസാനമാണ്‌ ഫസ്റ്റ്‌ ഇന്‍സ്റ്റന്‍സ്‌ ക്രിമിനല്‍ കോടതി പ്രതിക്ക്‌ വധശിക്ഷ വിധിച്ചത്‌. ബാലികയെ സ്‌കൂളിന്റെ അടുക്കളയില്‍ വച്ച്‌ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്‌ കേസ്‌. സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന്‌ ചില പേപ്പറുകള്‍ എടുക്കാന്‍ വേണ്ടി അധ്യാപിക കുട്ടിയെ പറഞ്ഞു വിടുകയായിരുന്നു. ഓഫീസിലേക്ക്‌ പോകുന്ന വഴി കുട്ടിയെ അടുക്കളയിലേക്ക്‌ തള്ളിയിട്ട്‌ സ്‌കൂള്‍ ജീവനക്കാരന്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ്‌ കേസ്‌. സ്‌കൂള്‍ വിട്ട്‌ കുട്ടി വീട്ടിലെത്തിയപ്പോഴാണ്‌ ബന്ധുക്കള്‍ വിവരമറിയുന്നത്‌.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ്‌ കേസ്‌ അന്വേഷിക്കുകയും കുറ്റക്കാരനെ പിടികൂടുകയും ചെയ്‌തത്‌. അന്വേഷണ ഉദ്യോഗസ്ഥരോട്‌ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു.
എന്നാല്‍ ജീവനക്കാരന്‍ ബലാല്‍സംഗം ചെയ്‌തുവെന്നതിന്‌ ഫോറന്‍സിക്‌ തെളിവുകളില്ലെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സ്‌കൂളിന്റെ അടുക്കളയില്‍ ഇത്തരത്തിലൊരു സംഭവം നടക്കാന്‍ സാധ്യതയില്ലെന്ന്‌ നാല്‌ അധ്യാപകരും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
മൂന്ന്‌ പതിനാറ്റാണ്ടോളമായി സ്‌കൂളില്‍ ജോലി ചെയ്യുന്ന ഗംഗാധരനെ കുറിച്ച്‌ മോശമായ അഭിപ്രായമില്ലെന്നും അധ്യാപികമാര്‍ പറയുന്നു. വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടുന്ന കേസുകളില്‍ അന്തിമ തീര്‍പ്പ്‌ സെഷന്‍ കോടതിയുടെ വിധിക്ക്‌ അനുസൃതമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends