Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യ ഇന്‍ഷുറന്‍സ് സമയപരിധി ഇന്ന് അവസാനിക്കും

31 MARCH 2017 02:29 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ ഇന്‍ഷുറന്‍സില്‍ ദുബായിലെ എല്ലാ താമസക്കാരെയും ഉള്‍പ്പെടുത്താനുള്ള സമയപരിധി ഇന്നവസാനിക്കും. ആശ്രിതവീസയില്‍ ഉള്ളവരെയും തൊഴിലാളികളെയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താത്ത സ്‌പോണ്‍സര്‍മാര്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്നു നാളെ മുതല്‍ പിഴ ഈടാക്കും. ചട്ടം ലംഘിക്കുന്നവര്‍ക്കു വീസ പുതുക്കാനൊ പുതിയൊരു വീസ എടുക്കാനൊ സാധിക്കില്ല. വീസ പുതുക്കാനൊ റദ്ദാക്കാനൊ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫീസില്‍ ഈ പിഴ ഉള്‍പ്പെടുത്തും. ഇന്‍ഷുറന്‍സ് എടുക്കാത്ത ഓരോ മാസത്തിനും 500 ദിര്‍ഹം എന്ന തോതിലാകും പിഴ. അവസാനദിവസം ആയതോടെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഫിസുകളില്‍ വന്‍തിരക്കാണ്. അടുത്തവര്‍ഷം മുതല്‍ സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തുന്നവര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുടുംബമായി താമസിക്കുന്നവര്‍ ഭാര്യയുടെയും മക്കളുടെയും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവന്ന മറ്റ് ആശ്രിതരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. എല്ലാ തൊഴിലാളികള്‍ക്കും ഇതുറപ്പു വരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. പ്രതിമാസ വരുമാനം 4,000 ദിര്‍ഹത്തിലും താഴെയുള്ളവരാണെങ്കില്‍ ചുരുങ്ങിയത് 550 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണമെന്നാണു ചട്ടം.വയോധികരാണെങ്കില്‍ വാര്‍ഷിക പ്രീമിയം 2500 ദിര്‍ഹം ആയിരിക്കണം. പ്രസവിച്ച് 30 ദിവസം പൂര്‍ത്തിയാകുംമുന്‍പ്, നവജാത ശിശുവിനും ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിരിക്കണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമുണ്ട് ഉത്തരവാദിത്തങ്ങള്‍. കരാറുണ്ടാക്കുമ്പോള്‍ അപേക്ഷകരുടെ അവകാശങ്ങള്‍ ഒരുവിധത്തിലും ലംഘിക്കപ്പെടരുത്.

കമ്പനികളുടെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും കുറ്റക്കാര്‍ക്കു കനത്ത പിഴചുമത്തുകയുംചെയ്യും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുള്ള ചികില്‍സാ സഹായം തടയുന്ന സ്‌പോണ്‍സര്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിവിധ ഘട്ടങ്ങളായാണു നടപ്പാക്കിയത്. ആയിരമോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികള്‍ക്കുള്ള സമയപരിധി 2014 ഒക്‌ടോബറില്‍ അവസാനിച്ചു. നൂറുമുതല്‍ 999 വരെ തൊഴിലാളികളുള്ള കമ്പനികളുടെ സമയപരിധി 2015 ജൂലൈ 31നാണ് അവസാനിച്ചത്. നൂറില്‍ താഴെ തൊഴിലാളികള്‍ ഉള്ള കമ്പനികളായിരുന്നു മൂന്നാം ഘട്ടത്തില്‍. വീട്ടുജോലിക്കാര്‍, ആശ്രിത വീസയിലുള്ളവര്‍ എന്നിവരെയും മൂന്നാം ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയത്. എല്ലാവര്‍ക്കും ലോകോത്തരനിലവാരമുള്ള ആരോഗ്യപരിചരണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends