ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ കൂട്ടായ്മയായ 'സ്ത്രീശക്തി' ആരോഗ്യസെമിനാര് സംഘടിപ്പിച്ചു
ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ കൂട്ടായ്മയായ 'സ്ത്രീശക്തി'യുടെ ആഭിമുഖ്യത്തില്‍ ആരോഗ്യസെമിനാര് സംഘടിപ്പിച്ചു. മങ്കഫ് സംഗീത ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ചലച്ചിത്ര നടി ഗൗതമി ഉദ്ഘാടനം ചെയ്തു. അഡ്വ.വിദ്യാ സുമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിഷാ ശ്രീപ്രകാശും ചിത്രാ അജയും ചേര്‍ന്ന് വന്ദേമാതരം ആലപിച്ചു.
ഡോ.സരിതഹരി അര്‍ബുദത്തെക്കുറിച്ച് ക്ലാസെടുത്തു.സന്തോഷമായി ജീവിക്കുക എന്നതാണ് നമുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമെന്ന് ഗൗതമി അഭിപ്രായപ്പെട്ടു. രേഖ നായര്‍ ഗൗതമിയേയും സുലേഖ അജയകുമാര്‍ ഡോ.സരിത ഹരിയേയും പൊന്നാട അണിയിച്ച് ആദരിച്ചു. സുഷമ രാജീവ് സ്വാഗതവും ശശികല രജീഷ് നന്ദിയും പറഞ്ഞു. സിന്ധു സുരേന്ദ്രനും സുഷമ രാജീവും പരിപാടികള്‍ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha